Pattu Polulla Palappam

പട്ട് പോലുള്ള പാലപ്പം – Pattu Polulla Palappam

പട്ടുപോലുള്ള വെള്ളയപ്പം

ബ്രേക്ഫാസ്റ് എല്ലാവർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന രീതിയിൽ ഉണ്ടാക്കിയാലോ?
ഈ അടിപൊളി ബ്രേക്ഫാസ്റ്റിന് ഇഷ്ട്ടമുള്ള കറികൂടെ കരുതിയേക്കണേ.

വെള്ളയപ്പം ഉണ്ടാക്കുന്നതിനായി ഞാൻ 3 ഗ്ലാസ്‌ പച്ചരി കഴുകി, 4 മണിക്കൂർ കുതിർത്തെടുത്തു. ഒരു മണിക്കൂർ പുറത്ത് കുതിർന്ന ശേഷം 3 മണിക്കൂർ ഫ്രിഡ്ജിൽ വെച്ചു കുതിർത്തെടുത്തു. അരക്കുമ്പോൾ മാവ് ചൂടാകാതിരിക്കാനും, മാവ് സോപ്പ് പതപോലെ സോഫ്റ്റ്‌ ആകാനും ആണ് ഫ്രിഡ്ജിൽ വെക്കുന്നത്.

പച്ചരി 2 തവണയായിട്ടാണ് അരച്ചെടുത്തത്. ഒരു ബാച്ചിൽ 1 ടീസ്പൂൺ ജീരകം, 5അല്ലി വെളുത്തുള്ളി, ഒരു സ്‌പൂൺ യീസ്റ്റ്, പഞ്ചസാര 2 ടേബിൾ സ്പൂൺ, പച്ചരി എല്ലാം കൂട്ടി നന്നായി കുറുക്കി അരച്ചെടുത്തു.

അടുത്തതവണ പച്ചരിയും, ഒരു തവി ചോറുംചേർത്ത് അരച്ചെടുത്തു. മാവ് അധികം നീണ്ട് പോകല്ലേ..

എല്ലാ മാവും കൈകൊണ്ട് മിക്സ്‌ ചെയ്ത് മൂടി വെച്ചു.

രാവിലെ എണിറ്റു ഒരു മുറി തേങ്ങ ചിരണ്ടി പേസ്റ്റ്ക്കിയതും, ആവശ്യത്തിന് ഉപ്പും, ഒരു സ്പൂൺ വെളിച്ചെണ്ണയും(പട്ട് പോലെ വേണമെങ്കിൽ വെളിച്ചെണ്ണ ചേർത്താൽ മതി കെട്ടോ. ) ചേർത്ത് യോജിപ്പിച്ചു 3 മണിക്കൂർ കഴിഞ്ഞു ചുട്ടെടുക്കാം. മാവൊഴിച്ചു ഒന്ന് പരത്തി മൂടി വെച്ച് ചുട്ടെടുക്കുക. മറിച് ഇടണ്ട.എന്തു മാത്രം മൊരിയണമെന്ന് നിങ്ങൾ തീരുമാനിച്ചോ

Anu Sandeep

I am a nurse by profession, Staying in Kerala. I love to cook but not a professional