വട പരിപ്പ് -250gm, സാമ്പാർ പരിപ്പ്- 250 gm, ചെറിയ ഉള്ളി – 150gm , ഇഞ്ചി – 25 gm , വെളുത്തുള്ളി – 15 gm , പച്ചമുളക് – 15, വറ്റൽമുളക് -, 7 കായം – 1tsp, കറിവേപ്പില -കുറച്ചു , ഉപ്പ് -പാകത്തിന്. Oil- ആവശ്യത്തിനു.
1. 2 type പരിപ്പുകളും 3 hrs വെള്ളം ഒഴിച്ചു കുതിരാൻ വെക്കുക. 3 hrs ശേഷം കഴുകിവാരി strainer il വെള്ളം പോകാനായി വെക്കുക. 1/2 hr കഴിഞ്ഞു ഇത് നന്നായി ചതച്ചുവാരിയെടുക്കുക.(paste ആയി പോകരുത്)
2. കൊച്ചുള്ളി വട്ടത്തിലോ or നീളത്തിലോ അരിഞ്ഞു വെക്കുക,
3. ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക്, വറ്റൽമുളകു, കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞു എടുക്കുക.
4. 1,2,3 items, കായപൊടി, ഉപ്പ് ഇവ ഒന്നിച്ചു mix ചെയ്തു വെക്കുക.
5. പാനിൽ ഓയിൽ ഒഴിച്ചുനല്ലതായി തിളച്ചു കഴിയുമ്പോൾ കൈ വെള്ളയിൽ വെള്ളം അല്പം പുരട്ടി round shapeil പരത്തി oilലേക്കു ഇട്ടുകൊടുക്കണം. 2 സെക്കന്റ് flame കൂട്ടിയും പിന്നീട് low flame il ആക്കി പതുക്കെ fry ചെയ്തെടുകണം. അല്ലെങ്കിൽ ഉൾഭാഗം വേവില്ല.
250gm+250gm= 500gm പരിപ്പിനു 40 വട കിട്ടും