വെള്ളത്തിൽ പുഴുങ്ങിയ കൊഴുക്കട്ട Parboiled Kozhukatta
കുത്തരി . 1 Cup
തേങ്ങ ചിരകിയത് .1 cup
ജീരകം .1/2 tspn
ഉപ്പ് . പാകത്തിന്
വെള്ളം
അരി കഴുകി 5 -6 മണിക്കുർ കുതിർക്കുക .ഇത് വെള്ളം തളിച്ച് തരുതരുപ്പായി ഉപ്പും ജീരകവും ചേർത്ത് അരച്ചെടുക്കുക. ഇതിലേക്ക് തേങ്ങ ചേർത്ത് കുഴയ്ക്കുക .( തേങ്ങ അരിയുടെ കൂടെ അരച്ചും ചേർക്കാം)ഉരുള ഉരുട്ടി എടുക്കാവുന്നതാണ് മാവിന്റെ പരുവം .ഇഡ്ഢലി പാത്രത്തിൽ വെള്ളം തിളപ്പിച്ച് .തിളയ്ക്കുന്ന വെള്ളത്തിലേക്ക് ഉരുളകൾ ഉരുട്ടി പതുക്കെ ഇടുക .ചെറുതീയിൽ വേവിക്കുക .കൊഴുക്കട്ട വേവിക്കുന്ന വെള്ളം കുടിക്കാൻ എടുക്കാം .നല്ല സ്വാദ് ആണ് .ഉള്ളി ചേർത്തു അരച്ച നല്ല കട്ടച്ചമ്മന്തി കൂട്ടി കഴിക്കാം .