ഇന്ന് ഒരു വെറൈറ്റി ആയിട്ടുള്ള പനീർ റെസിപ്പി ആണ് ഷെയർ ചെയ്യുന്നത്. കർണാടകയിലെ മംഗലാപുരത്തുനിന്ന് ഉത്ഭവിച്ച ചിക്കൻ ghee റോസ്റ്റ് ന്റെ വെജിറ്റേറിയൻ പതിപ്പ് ആയിട്ടുള്ള പനീർ ഗീ റോസ്റ്റ് ആണ് ഇന്ന് ഷെയർ ചെയ്യുന്നത്.
കുറച്ചു മധുരവും പുളിയും എരിവും ഒക്കെ കൂടെ ചേർന്ന് ഒരു റെസിപ്പി ആണ് ഇത്.
പനീർ ഗീ റോസ്റ്റ്/Paneer Ghee Roast
ആവശ്യമായ സാധനങ്ങൾ
1. കാശ്മീരി മുളക് 10
2. കുരുമുളക് ഒരു ടീസ്പൂൺ
3. ജീരകം ഒരു ടീസ്പൂൺ
4. പെരുംജീരകം ഒരു ടീസ്പൂൺ
5. മല്ലി രണ്ട് ടേബിൾ സ്പൂൺ.
• ഒരു പാൻ ചൂടാക്കി ഇതെല്ലാം ഒന്ന് വറുത്തെടുക്കുക
• കരിഞ്ഞു പോകാതെ കുറഞ്ഞ തീയിൽ വച്ച് വറുത്തെടുക്കുക.
• ചൂടാറാൻ ആയി മാറ്റിവയ്ക്കാം.
6. വെളുത്തുള്ളി അല്ലി 4
7. ഇഞ്ചി ചെറിയ ഒരു കഷ്ണം
8. പുളി ചെറിയൊരു കഷണം
9. വെള്ളം ആവശ്യത്തിന്.
• വറുത്തുവച്ചിരിക്കുന്ന മസാലയിലേക്ക് വെളുത്തുള്ളി ഇഞ്ചി പുളി എന്നിവ കൂടി ചേർത്ത് മിക്സിയുടെ ചെറിയ ജാറിൽ ആവശ്യത്തിനു വെള്ളമൊഴിച്ച് അരച്ച് പേസ്റ്റ് പോലെയാക്കി എടുക്കുക.
10. നെയ്യ് ഒരു ടേബിൾ സ്പൂൺ
11. മഞ്ഞൾപൊടി കാൽ ടീസ്പൂൺ
12. കശ്മീരി മുളകുപൊടി കാൽ ടീസ്പൂൺ
13. ഉപ്പ് ആവശ്യത്തിന്
14. പനീർ കഷണങ്ങൾ 200 ഗ്രാം.
• ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് നെയ് ചേർത്ത് കൊടുക്കുക.
• flame നന്നായി കുറച്ചു വെച്ചിട്ട് മഞ്ഞൾപൊടി മുളകുപൊടി ഉപ്പ് എന്നിവ ചേർത്ത് കൊടുക്കുക.
• നന്നായി ഒന്ന് ഇളക്കിയിട്ട് അതിന്റെ മുകളിലേക്ക് പനീർ വച്ചു കൊടുക്കുക.
• രണ്ട് സൈഡും ഒന്ന് മൊരിച്ചെടുക്കുക.
• മൊരിഞ്ഞു കഴിഞ്ഞാൽ നെയ്യിൽ നിന്നും മാറ്റാം.
15. നെയ്യ് രണ്ട് ടേബിൾ സ്പൂൺ
16. സവോള 1 വളരെ ചെറുതായി അരിഞ്ഞത്
17. കറിവേപ്പില
18. ശർക്കര ചെറിയ ഒരു കഷണം
19. ഉപ്പ് ആവശ്യത്തിന്
20. തൈര് കാൽ കപ്പ്.
• പനീർ ഫ്രൈ ചെയ്ത അതേ പാനിലേക്ക് നെയ് ചേർത്ത് കൊടുക്കുക.
• നെയ്യ് ചൂടാകുമ്പോൾ ചെറുതായി അരിഞ്ഞ സവാളയും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക.
• സവാള നന്നായി സോഫ്റ്റായി വരുന്നതുവരെ വഴറ്റിയെടുക്കണം.
• അതിലേക്ക് അരച്ചുവെച്ചിരിക്കുന്ന പേസ്റ്റ് ചേർത്ത് കൊടുക്കുക.
• ശർക്കര ചേർത്ത് കൊടുക്കുക.
• തൈര് ചേർത്ത് കൊടുക്കുക .
• നന്നായി ഇളക്കി യോജിപ്പിക്കുക.
• അതിലെ വെള്ളമൊക്കെ പറ്റി വരണ്ട വരുന്ന ഒരു പരുവം ആകുമ്പോൾ അതിലേക്ക് പനീർ കഷണങ്ങൾ കൂടി ചേർത്ത് നന്നായി ഇളക്കി അടച്ചു വച്ച് രണ്ട് മിനിറ്റ് വേവിക്കുക.
• അപ്പോഴേക്കും പനീർ കഷ്ണങ്ങൾ ഇളക്കി മസാല നന്നായി പിടിച്ചിട്ടുണ്ടാവും .
• Flame ഒന്ന് കൂട്ടിവെച്ച് ഒന്നൂടെ ഒന്ന് ഇളക്കി എടുക്കുക.
പനീർ ഗീ റോസ്റ്റ് റെഡി.
ഈ റെസിപ്പി നന്നായി കളർ ആണ് വേണ്ടത്
അതുകൊണ്ടാണ് കാശ്മീരി മുളക് ചേർത്തിരിക്കുന്നത്
10 കാശ്മീരി മുളക് ചേർക്കുന്ന അതിനാൽ തന്നെ ഇത് അത്ര ആരോഗ്യപ്രദമായ ഉള്ളതല്ല.(Especially for kids)
വല്ലപ്പോഴും മാത്രം ഉണ്ടാക്കാൻ പറ്റുന്ന രീതിയിലുള്ള ഒരു റെസിപ്പി ആണ്.