ഈ ബനാനാ കേക്ക്/ബറ്ഡ് ഒവൻ ഇല്ലാതെ ഉണ്ടാക്കാം. കാണാനും കഴിക്കാനും ഒരു പോലെ ടേസ്റ്റി യാണ്. ഒരിക്കൽ ഉണ്ടാക്കി കഴിച്ചാൽ വീണ്ടും നിങ്ങൾ ഉണ്ടാക്കി കഴിക്കും തീർച്ച.വളരെ കുറച്ച് ചേരുവകൾ കൊണ്ട് ഉണ്ടാക്കിയെടുക്കാം.
ചേരുവകൾ:
മൈദ – 1 കപ്
പഴം. – 1കപ്പ്
പഞ്ചസാര-1 കപ്പ്
ബട്ടർ – 6ടേബിൾ സ്പൂൺ
മുട്ട – 2 എണ്ണം
ബേക്കിംഗ് സോഡ- 1ടീസ്പൂൺ
വാനില എസ്സൻസ് -1ടീസ്പൂൺ
ഉപ്പ്- ഒരു നുള്ള് (ബട്ടർ ഉപ്പില്ലാത്ത് ആണെകിൽ)
ഉണ്ടാക്കുന്ന വിധം:
ഒരു പാത്രത്തിൽ നല്ല പഴുത്ത പഴം 1കപ്പ് നല്ല രീതിയിൽ കൈ കൊണ്ടോ ഫോർക്ക് കൊണ്ടോ ഉടചെടുക്കണം.മിക്സിയിൽ അരെചടുക്കരുത്, കേക്ക് ഭംഗി ഉണ്ടാവില്ല.അതിലേക്ക് 2 മുട്ട, പഞ്ചസാര ഇവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.അതിലേക്ക് മൈദയും ബേക്കിംഗ് സോഡയും അരിച്ചു ചേർക്കുക.നന്നായി യോജിപ്പിച്ച് എടുക്കുക.അതിലേക്ക് വാനില എസ്സൻസ് കൂടി ചേർത്ത് യോജിപ്പിച്ച് എടുക്കുക.ഇപ്പോൾ ബാറ്റർ റെഡി ആയി.ഇനി ഗ്രീസ് ചെയ്ത പാനിലേക്ക് ഒഴിച്ച് കൊടുക്കുക.ഒരു നോൺസ്റ്റിക് പാൻ അടുപ്പിൽ വെച്ച് അതിലേക്കു കേക്ക് ടിൻ ഇറക്കി വെച്ച് മൂടി വെച്ച് ഒരു 20 മിനിറ്റ് ചെറുതീയിൽ വേവിക്കുക.കേക്ക് റെഡി.