ഒരു മഴക്കാല വിഭവം
കോരിചൊരിയുന്ന മഴ, പണിക്കു പോകാൻ നിർവാഹം ഇല്ലാതെ വലയുമ്പോൾ വീട്ടിൽ കഞ്ഞിയും, കൂടെ “മുതിര കുത്തികാച്ചിയതും” കാണും. ഇതു കഴിച്ചാൽ കുറെ നേരത്തേക്ക് പിന്നേ വിശക്കില്ല. ശരീരത്തിന്റെ താപനില നിലനിർത്താൻ മുതിരക്കു കഴിവുണ്ടേ. മഴക്കാലമായാൽ പണ്ട് ഒരു സാധാരണക്കാരന്റെ വീട്ടിലേ അവസ്ഥ ഏതൊക്കെയായെരുന്നു. അല്ലേൽ വൈകുന്നേരം മുതിര പുഴുങ്ങി കഴിക്കുന്നത് പതിവായിരുന്നു.ഇപ്പോൾ ഈ ലോക്ക് ഡൌൺ സമയത്തെ മഴക്കാലത്തും ഒരു ശരാശരി ആൾക്കാരുടെ വീട്ടിലും ഇങ്ങനൊക്കെയാണ്.
അയണിറ്റെ കലവറയാണ് മുതിര. അതുപോലെ മുതിര ഉപ്പ് ഇടാതെ വേവിച്ച വെള്ളം കൊളെസ്ട്രോൾ കുറക്കാൻ ബെസ്റ്റ് ആണത്രേ..ആർത്തവ സമയതുണ്ടാകുന്ന വയറുവേദനക്കും മുതിര ഒരു പരിഹാരമാർഗമാണ്.
മുതിര കുത്തികാച്ചിയത്
ഒരു കപ്പ് മുതിര വെള്ളത്തിൽ 4മണിക്കൂർ കുതിർത്തു വെച്ചു
നന്നായി ഇടഞ്ഞു കഴുകി കുക്കറിൽ പാകത്തിന് വെള്ളം ഒഴിച്ച് ഉപ്പ് ചേർക്കാതെ 5 വിസിൽ അടിപ്പിച്ചു വേവിച്ചെടുത്തു.
ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അര സവോള, പാകത്തിന് ഉപ്പും ഇട്ട് മൂപ്പിക്കുക. ഈ സമയത്തു 3 വറ്റൽ മുളകും, വെളുത്തുള്ളി ചതച്ചത് ഇട്ടു മൂപ്പിക്കുക. ശേഷം 2 പിടി തേങ്ങ ഇട്ടു മൂത്തശേഷം മുതിര ഇട്ടു ചിക്കി തോർത്തിഎടുക്കുക. ഇതു കഞ്ഞിക്കും, ചോറിനും ബെസ്റ്റാണ്.