Onion Chammanthi – സവാള ചമ്മന്തി

സവാള ചമ്മന്തി.
ഈ ചമ്മന്തി മാത്രം മതി ചോറിന്റെ കൂടെ.
സവാള:2
ചുവന്ന മുളക്:3
മല്ലി:1ടേബിൾ സ്പൂൺ
പെരും ജീരകം:1ടീസ്പൂൺ
നല്ല ജീരകം:1ടീസ്പൂൺ
പുളി:ഒരു ചെറിയ നെല്ലിക്ക വലുപ്പത്തിൽ
കാശ്മീരി മുളക്‌പൊടി:1ടേബിൾ സ്പൂൺ
വറുത്തി ടാൻ:കടുക്
ഉഴുന്ന് പരിപ്പ്
വെളിച്ചെണ്ണ.
ഉണ്ടാക്കുന്ന വിധം.
ഒരു ചീനച്ചട്ടിയിൽ മല്ലി, മുളക്‌,ജീരകം, പെരും ജീരകവും വറുത്തു പൊടിക്കുക. സവാളയും പുളിയും വഴറ്റിയത്നു ശേഷം അരച്ചെടുക്കുക. ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് കടുക്, ഉഴുന്ന് പരിപ്പ് വരുത്തിടുക. സവാള അരച്ചത് ചേർക്കുക. കാശ്മീരി മുളക്‌പൊടി ചേർക്കുക. പൊടികൾ ചേർക്കുക. ഉപ്പ്‌ ഇടുക. കുറച്ചു വെള്ളം ഒഴിച്ച് ചമ്മന്തി യുടെ പരുവത്തിൽ എടുക്കുക. സവാള ചമ്മന്തി റെഡി.

Mamatha Vn