ഓട്സ് ലഡ്ഡു Oats Laddoo

Oats Laddoo
ഓട്സ് – 1 കപ്പു
പാല്‍ – 1/2 കപ്പു
കണ്ടന്‍സ്ഡു മില്‍ക്ക്– 1/2 കപ്പു
നെയ്യ് – 2 ടേബിൾ സ്പൂണ്‍
പഞ്ചസാര – 2-3 ടേബിൾ സ്പൂണ്‍ (Optional )
തേങ്ങാപ്പീരപ്പൊടി – 1/4 കപ്പു
ഏലയ്ക്ക പൊടിച്ചത് – 1/2 ടീസ്പൂണ്‍
അണ്ടിപ്പരിപ്പ് – 5-6 എണ്ണം ചെറുതായി മുറിച്ചത്
ഉണക്കമുന്തിരി – 8 എണ്ണം

തയ്യാറാക്കുന്ന വിധം

ഓട്സ് നന്നായി ചൂടാക്കി പൊടിച്ചെടുക്കുക .

ഫ്രയിംഗ് പാനില്‍ ഒരു ടേബിള്‍സ്പൂണ്‍ നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി വറുത്തു മാറ്റിവെക്കുക.

അതെ ഫ്രയിംഗ് പാനില്‍ ബാക്കി നെയ്യൊഴിച്ച് ഓട്സ് പൊടി 5 – 6 മിനുട്ട് നേരം ചെറു തീയില്‍ ചൂടാക്കുക.

അതിലേക്കു തേങ്ങാപ്പീരപ്പൊടി ചേര്‍ത്തു രണ്ടു മൂന്നു മിനുട്ട് നേരം ഇളക്കുക.

അതിലേക്കു കണ്ടന്‍സ്ഡു മില്‍ക്ക്, പഞ്ചസാര, ഏലയ്ക്ക പൊടി, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ ചേര്‍ത്തു നന്നായി ഇളക്കി യോചിപ്പിക്കുക.

അതിനു ശേഷം പാല്‍ ഒഴിച്ച് തിളപ്പിച്ച്‌ , ഉരുളയാക്കാന്‍ കഴിയുന്ന പരുവമാകുന്നതു വരെ നന്നായി കുറുക്കി എടുക്കുക.

പതുക്കെ ചൂടാറികഴിയുമ്പോള്‍ , കൈവെള്ളയില്‍ കുറച്ചു നെയ്യ് പുരട്ടി , ഉരുളകളാക്കി എടുക്കുക.