നീർ ദോശ Neer Dosa

നീർ ദോശ Neer Dosa

ഈ ദോശ ഉണ്ടാക്കാന്‍ വളരെ എളുപ്പം ആണു. ഒന്നാമാതായിട്ടു ഇത് നേരത്തെ അരച്ചു വെച്ചു പുളിപ്പിക്കണ്ട ആവശ്യം ഇല്ല. എപ്പോള്‍ വേണമെങ്കിലും ഇത് ഉണ്ടാക്കാം

ആവശ്യമായ സാധനങ്ങള്‍

പച്ചരി 1/2 കിലോ
തേങ്ങാ ചിരണ്ടിയത് അര മുറി
പഞ്ചസാര 1 ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
വെള്ളം മാവ് കലക്കാന്‍ ആവശ്യത്തിനു
എണ്ണ ദോശ ചുടാന്‍ വേണ്ടത്

പച്ചരി തലേ ദിവസം വെള്ളത്തിലിട്ടു കുതിരാന്‍ വെക്കുക .
പിറ്റേ ദിവസം പച്ചരിയും തേങ്ങാ ചിരണ്ടിയതും ഉപ്പും പഞ്ഞസാരയും ചേര്‍ത്തു നല്ല പോലെ ആവശ്യത്തിനു വെള്ളവും ചേര്‍ത്തു അരച്ചെടുക്കുക. ഉപ്പ് നോക്കുക. ഇതിന്റെ മാവ് നമ്മുടെ ദോശ മാവിനെക്കാള്‍ കുറച്ചും കൂടെ ലൂസായിരിക്കും ( ഏകദേശം മോരും വെള്ളം പോലെ) അതിനു ശേഷം പാന്‍ ചൂടാകി എണ്ണ തേക്കുക. ഇനി ഒരു തവിയെടുത്തു ദോശ കല്ലിളി മാവു ഒഴിക്കുക ( കുറച്ചെ ഒഴിക്കാവൂ ഇത് വളരെ കനം കുറഞ്ഞ ദോശയാണ് ( ടിഷ്യൂ പേപ്പര്‍ പോലെ) അതിനു ശേഷം പാന്‍ കൈയില്‍ എടുത്തു കറക്കുക ( അപ്പം ചുടുന്ന പോലെ) ഇനി ഒരു രണ്ടു മിനിറ്റ് അടച്ചു വെച്ചു വേവിക്കുക . ഇത് മറിച്ചിടണ്ട ആവശ്യം ഇല്ല. ഇനി അതു പാനില്‍ വെച്ചു തന്നെ നാലായിട്ടു മടക്കിയെടുക്കുക

Member Ammachiyude Adukkala

This is a Profile of Members of Ammachiyude Adukkala. The Posts Appearing Here will be from "Submit your Recipe" Option of our Website