Neer Dosa and Soy Chunks Potato Masala

Neer Dosa and Soy Chunks Potato Masala

Neer Dosa and Soy Chunks Potato Masala

എന്റെ വീട്ടിൽ ഇന്ന് രാവിലെ ഉണ്ടാക്കിയത് നീർദോശയും സോയ ചങ്ങ്സ് കിഴങ്ങ് മസാല കറിയും ആണ് .
ചപ്പാത്തി .. അപ്പം.. .ഇടിയപ്പം ചോറ് ഇതിന്റെ കൂടെയൊക്കെ കഴിക്കാവുന്നതാണ് ഈ കറി
.അല്പം സ്പൈസി ആണ് .
നീർദോശ
**********
പച്ചരി ….. ഒരു കപ്പ്
തേങ്ങ …… 2 ടേബിൾ സ്പൂൺ
വെള്ളം …… ഒന്നര മുതൽ ഒന്നേ മുക്കാൽ കപ്പ് വരെ
ഉപ്പ്
അരി കഴുകി 4-5 hr / ഒരു രാത്രി മുഴുവനും കുതിർത്ത് തേങ്ങയും ചോറ് ഉണ്ടെങ്കിൽ 2 spn ചോറും ചേർത്ത് കുറേശ്ശെ വെള്ളം ഒഴിച്ച് അരച്ചെടുക്കുക . പാകത്തിന് ഉപ്പ് ചേർക്കുക .അളന്ന് എടുത്ത വെള്ളത്തിൽ ബാക്കിയുള്ളത് കൂടി ചേർത്ത് നീട്ടി കലക്കുക .ദോശക്കല്ല് ചൂടാകുമ്പോൾ എണ്ണ തൂത്ത് ഒരോ തവി മാവ് ഒഴിച്ച് ദോശ ചുടുക .അരച്ച ഉടനെ ദോശ ഉണ്ടാക്കാം .മാവൊഴിച്ച് പരത്തണ്ട .നോൺസ്റ്റിക് ദോശക്കല്ല് ആണെങ്കിൽ കൂടുതൽ നല്ലത് .
വറുത്തരച്ച സോയ ചങ്സ് ഉരുളക്കിഴങ്ങ് മസാല
****************************************
സോയ ……. 100 gന്ന
കിഴങ്ങ് ……… 2 വലുത്
ഗ്രീൻപീസ് …… ഒരു പിടി
തക്കാളി ……… ഒന്ന്
സവാള …………. രണ്ട്
പച്ചമുളക് ………… 3 എണ്ണം
മഞ്ഞൾപ്പൊടി
ഉപ്പ്
വെള്ളം
മീറ്റ് മസാലപ്പൊടി ……. 1 ടീസ് പൂൺ
മല്ലിയില
വറുത്തരയ്ക്കാൻ
തേങ്ങ ചിരകിയത് …… ഒരു കൈ പിടി
മല്ലി…………………………… ഒന്നര tspn
പെരുംജീരകം ……………. മുക്കാൽ മുതൽ 1 tspn വരെ
വറ്റൽ മുളക് ………………… 5 – 6 എണ്ണം
ചെറിയ ഉള്ളി …………………. 5 എണ്ണം
വെളുത്തുള്ളി ………………… 5 എണ്ണം
ഇഞ്ചി ………………………………. തീരെ ചെറിയ കഷ്ണം
കറിവേപ്പില …………….. 2 തണ്ട്
വെളിച്ചെണ്ണ
വറുത്ത് അരയ്ക്കേണ്ട ചേരുവകൾ അല്പം വെളിച്ചെണ്ണ ചീനച്ചട്ടിയിൽ ഒഴിച്ച് തേങ്ങ ചുവന്ന നിറം ആകുന്നവരെ വറുത്ത് .. തണുത്ത് കഴിയുമ്പോൾ നന്നായി അരച്ചു വെക്കുക.
ഗ്രീൻപീസ് കുതിർത്ത് ഉടഞ്ഞ് പോകാതെ വേവിച്ചെടുക്കുക .അല്ലെങ്കിൽ fresh ആയ ഗ്രീൻപീസ് ഉപയോഗിക്കാം
സോയ കഴുകി ചൂടുവെള്ളത്തിൽ കുതിർത്ത് .. നല്ല പോലെ പിഴിഞ്ഞ് എടുക്കുക
മറ്റൊരു പാത്രത്തിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ അല്പം ജീരകം ചേർത്ത് പൊട്ടിച്ച് സവാള കൊത്തിയരിഞ്ഞതും പച്ചമുളക് നീളത്തിൽ കീറിയതും ലേശം ഉപ്പു ചേർത്ത് വഴറ്റിയെടുക്കുക .ഇതിലേക്ക് മഞ്ഞൾപ്പൊടി തക്കാളി അരിഞ്ഞത് ചേർത്ത് അര ടീസ് പൂൺ മീറ്റ് മസാലയും ചേർത്ത് എണ്ണ തെളിയുന്ന വരെ വഴറ്റുക.ഇതിലേക്ക് ചതുര കഷ്ണമായി മുറിച്ച കിഴങ്ങും സോയയും ഗ്രീൻപീസും ചേർക്കുക .ഫ്രഷ് പീസ് ആണെങ്കിൽ അല്പം വെള്ളം ചേർക്കാം . സാധാരണ പീസ് ആണെങ്കിൽ വേവിച്ച വെള്ളത്തോടെ ചേർക്കുക . പാത്രം മൂടിവെച്ച് വേവിക്കുക . കിഴങ്ങ് മുക്കാൽ വേവ് ആകുമ്പോൾ അരപ്പ് ചേർത്തിളക്കി മൂടി വെക്കാം. ഉപ്പ് എരിവ് ഒക്കെ ‘നോക്കാം ഇപ്പോൾ . അരപ്പും കഷ്ണവും എല്ലാം യോജിച്ച് കഴിയുമ്പോൾ ബാക്കിയുള്ള മസാലപ്പൊടിയും മല്ലിയിലയും ചേർത്ത് അടുപ്പിൽ നിന്ന് വാങ്ങി വയ്ക്കാം .
ഞാൻ കുറുകിയ പരുവത്തിൽ ആണ് ഉണ്ടാക്കിയത്
Neer Dosa and Soy Chunks Potato Masala Ready
Pavithra Rajesh