നീർ ദോശ || Neer Dosa

നീർ ദോശ || Neer Dosa

കർണാടക സ്പെഷ്യൽ നീർദോശയാണ് ഇന്നത്തെ റെസിപ്പി.മാവ് പുളിച്ചു പൊങ്ങാൻ വയ്ക്കേണ്ട..അരി അരച്ചയുടനെ ഈ ദോശ ചുട്ടെടുക്കാം.

ചേരുവകൾ

പച്ചരി – 1 cup
തേങ്ങ -1/2 cup
ഉപ്പ് –
വെള്ളം – 2 1/2 cup

തയ്യാറാക്കുന്ന വിധം

പച്ചരി കഴുകിയ ശേഷം 4 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക.അതിനുശേഷം പച്ചരിയും തേങ്ങയും 1/2 cup വെള്ളവും ചേർത്ത് നല്ലതു പോലെ അരച്ചെടുക്കുക.ആവശ്യത്തിന് ഉപ്പും 2cup വെള്ളവും ചേർത്ത് mix ചെയ്തയുടനെ ദോശ ചുട്ടെടുക്കാം.തിരിച്ചിടേണ്ട ആവശ്യമില്ല..ഒരു വശം മാത്രം Cook ചെയ്താൽ മതി.ദോശമാവ് ഒഴിക്കേണ്ട രീതിയും അത് മടക്കിയെടുക്കേണ്ട രീതിയും വീഡിയോയിൽ കാണിച്ചിട്ടുണ്ട്.

വിശദമായ വീഡിയോ താഴെ

Delicious Recipes