മുന്തിരികൊത്ത് Munthiri Kothu

മുന്തിരികൊത്ത് Munthiri Kothu

പയർ( green gram) -2 കപ്പ്
തേങ്ങ ചിരകിയത് -2 കപ്പ്
ശര്‍ക്കര -200gm
അരിപൊടി -1 കപ്പ്
ഏലക്ക -5
എണ്ണ -ആവശ്യത്തിന്
പയർ ചെറുതീയില് brown കളർ ആകും വരെ വറുക്കുക. തണുത്ത ശേഷം ഏലക്കയും ചേര്‍ത്ത് പൊടിച്ചെടുക്കുക . തേങ്ങ ചിരകിയത് എണ്ണ ചേർക്കാതെ വറുക്കുക. ഒരു പാത്രത്തില് പയർ പൊടിച്ചതും തേങ്ങയും മിക്സ് ചെയ്തു വക്കുക. ഒരു പാത്രത്തില് കുറച്ചു വെള്ളം എടുത്തു ശർക്കര പാനി ആക്കുക.ഈ പാനി കുറച്ചു കുറച്ചായി പയറിൽ ഒഴിച്ച് മിക്സ് ചെയ്യുക.ചെറു ചൂടോടെ ഉരുളകൾ ആക്കുക.ഒരു പാത്രത്തില് അരിപൊടിയും ഉപ്പും ചേര്‍ത്ത് വെളളം ഒഴിച്ച് കട്ടിയായി കലക്കുക . ഒരു ചീനച്ചട്ടി അടുപ്പത്ത് വച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക.ഉരുളകൾ മാവിൽ മുക്കി തിളച്ച എണ്ണയില് പൊരിച്ച് എടുക്കുക.