മസാലപ്പൊരി Masalapori

മസാലപ്പൊരി Masalapori

ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു നാലുമണിപ്പലഹാരമാകട്ടെ ഇന്ന്.
പൊരി ഒരുകപ്പ്‌
നിലക്കടല പുഴുങ്ങിയത്‌ അരക്കപ്പ്‌
സവാള ചെറുതായരിഞ്ഞത്‌ കാൽക്കപ്പ്‌
വെളിച്ചെണ്ണ രണ്ട്‌ ടീസ്പൂൺ
ഉപ്പ്‌ അര ടീസ്പൂൺ
മുളകുപൊടി കാൽ ടീസ്പൂൺ.

എല്ലാ ചേരുവകളും അൽപം വലിയ
ഒരു സ്റ്റീൽ പാത്രത്തിലിട്ട്‌ മൂടിവച്ച്‌
പാത്രം രണ്ടുമിനിറ്റ്‌ നന്നായി കുലുക്കുക.
രുചികരമായ മസാലപ്പൊരി റെഡി

Leave a Reply

Your email address will not be published. Required fields are marked *