മാർബിൾ കേക്ക് / Marble Cake ( Vanilla & Chocolate Flavour – Zebra Pattern )

Marble Cake

മൈദ : 2 കപ്പ്‌
ബേക്കിംഗ് പൌഡർ: 1 ടീ സ്പൂണ്‍
കൊക്കോ പൌഡർ: 2 ടേബിൾ സ്പൂണ്‍
മുട്ട: 3
വെജിറ്റബിൾ ഓയിൽ: 1 കപ്പ്
പഞ്ചസാര പൊടിച്ചത് : ഒന്നേകാൽ കപ്പ്‌
വാനില എസ്സെൻസ്: 1 ടീ സ്പൂണ്‍
പാൽ : 1 കപ്പ്‌
ഉപ്പ്‌ : ഒരു നുള്ള്

ഓവൻ 180 ഡിഗ്രിയിൽ പ്രിഹീറ്റ് ചെയ്യുക.
മൈദയും ബേക്കിംഗ് പൗഡറും ഉപ്പും നന്നായി യോജിപ്പിച്ചു ഇടഞ്ഞു വെക്കുക
ഒരു ബൌളിൽ ഓയിൽ, മുട്ട, പഞ്ചസാര, വാനില എസ്സെൻസ്, പാൽ ഇതെല്ലാം കൂടി നന്നായി മിക്സ്‌ ചെയ്യുക. ഇതിൽ മൈദ മിക്സ് ചേർത്ത് കട്ടയില്ലാതെ യോജിപ്പിക്കുക.
കേക്ക് മിക്സിന്റെ പകുതി വേറെ ഒരു ബൗളിൽ ഒഴിച്ചു അതിൽ കോകോ പൌഡർ ചേർത്ത് നന്നായി യോജിപ്പിക്കുക
ഒരു കേക്ക് ടിന്നിൽ ബട്ടർ തേച്ചു മൈദ തൂവി വെക്കുക
ഇതിലേക്ക് ഒരു തവി വാനില കേക്ക് ബാറ്റർ ഒഴിക്കുക. പരത്തുകയോ ഇളക്കുകയോ ഒന്നും ചെയ്യേണ്ട. അതിനു മുകളിൽ ഒരു തവി ചോക്ലേറ്റ് കേക്ക് ബാറ്റർ ഒഴിക്കുക. വീണ്ടും വാനില പിന്നെ ചോക്ലേറ്റ് അങ്ങനെ മുഴുവൻ കേക്ക് ബാറ്റർ ഒഴിക്കുക
ഒരു ടൂത്ത് പിക്ക് കൊണ്ട് കേക്ക് ബാറ്ററിന്റെ നടുവിൽ കുത്തി എല്ലാ വശത്തേക്കും ഒരു ലൈൻ വരയ്ക്കുക. അല്ലെങ്കിൽ നിങ്ങളുടെ ഇഷ്ടത്തിന് ഡിസൈൻ ചെയ്യുക.
160 ഡിഗ്രിയിൽ 40 മിനിറ്റ് ബേക് ചെയ്യുക.
കേക്കിന്റെ നടുവിൽ ഒരു ടൂത്ത് പിക്ക് കൊണ്ട് കുത്തി നോക്കുക. അത് ക്ലീൻ ആയിട്ടാണ് ഉള്ളതെങ്കിൽ കേക്ക് റെഡി ആയി. അല്ലെങ്കിൽ ഒരു 5 മിനിറ്റ് കൂടി ബേക്ക് ചെയ്യുക.
തണുത്ത ശേഷം മുറിച്ചു എടുക്കുക.