കുനാഫ – Kunafa

കുനാഫ – Kunafa

1)കുനാഫ മാവ് തയ്യാറാക്കാൻ
കുനാഫ- 200 ഗ്രാം
ഉരുക്കിയ നെയ്യ് -75 ഗ്രാം

2)ക്രീം തയ്യാറാക്കാൻ വേണ്ട ചേരുവകൾ

പാൽ- 2 കപ്പ്
പഞ്ചസാര- 2 ടേബിൾ സ്പൂൺ
കോൺഫ്ലവർ -2 ടേബിൾ സ്പൂൺ
മൈദ -2ടേബിൾ സ്പൂൺ

3)പഞ്ചസാരപ്പാവ്

പഞ്ചസാര- 1 ഗ്ലാസ്
വെള്ളം-1 ഗ്ലാസ്

1)കുനാഫ മാവ് കൈകൊണ്ട് വേർതിരിച്ചെടുക്കുക. ഉരുക്കിയ നെയ്യ് ചേർത്ത് നന്നായി യോജിപ്പിച്ച് വെക്കുക.

2)ഇനി ക്രീം ഉണ്ടാക്കാം . 4 ചേരുവകളും നന്നായി ഇളക്കി നോൺസ്റ്റിക് പാനിൽ ഒഴിച്ച് സ്റ്റോവ് ഓൺ ചെയ്ത് ഇളക്കി കൊണ്ടേയിരിക്കണം. കട്ട പിടിക്കാൻ പാടില്ല. കട്ടിയുള്ള പേസ്റ്റ് ആക്കി എടുക്കാം

3) പഞ്ചസാരപ്പാവ് തയ്യാറാക്കാം. പഞ്ചസാരയും വെളളവും നന്നായി ഇളക്കി ലായനി ആക്കിയെടുക്കുക. അധികം കട്ടിയായിപ്പോവരുത്. സ്വീറ്റിൻ്റെ മേലെ ഒഴിച്ചു കൊടുക്കാനുള്ള പരുവത്തിൽ…

ഒരു നോൺസ്റ്റിക് പാനിൽ അല്പം നെയ്യ് തടവി കുനാഫ മാവ് പകുതി വെക്കുക. നന്നായി അമർത്തുക. ശേഷം ക്രീം മുഴവൻ സ്‌പ്രെഡ്‌ ചെയ്യുക.. ബാക്കിയുള്ള മാവ് കൂടി വെച്ച് 20 മിനിറ്റ് ചെറിയ തീയിൽ വേവിച്ചെടുക്കാം.5 മിനിറ്റ് കഴിഞ്ഞ് തിരിച്ചിട്ട് മറുഭാഗവും 10 മിനിറ്റ് വെച്ച് വേവിക്കുക.

ഇനി ഇതിന്റെ മുകളിലേക്ക് ചൂടാറിയതിന് ശേഷം പഞ്ചസാരപ്പാവ് ഒഴിച്ച് കൊടുക്കാം.പിസ്താചിയോസ് കൊണ്ട് അലങ്കരിച്ചെടുക്കാം.