Kitchen Tips – കിച്ചൻ ടിപ്സ്
ഉപ്പിട്ട് വെച്ചിരിക്കുന്ന ജാറിൽ ഒരു സ്പൂൺ അരിമണികൾ കൂടിയിട്ടാൽ ഉപ്പ് കട്ടിയാകുന്നത് ഒഴിവാക്കാം.
മാമ്പഴജ്യൂസ് , ലെമൺ ജ്യൂസ്, കരിക്കിൻ വെള്ളം എന്നിവ ഐസ് ട്രേയിൽ ഒഴിച്ച് ഫ്രീസ് ചെയ്താൽ ആവശ്യാനുസരണം ജ്യൂസ് ഉണ്ടാക്കുമ്പോൾ ഉപയോഗിക്കാം .
കുറച്ചു നാരങ്ങാ നീര് മാത്രം വേണ്ട അവസരത്തിൽ പകുതി കട്ട് ചെയ്തെടുക്കുന്നതിനു പകരം നാരങ്ങായിൽചെറിയ ഹോൾ ഇട്ടു അൽപ്പം പിഴിഞ്ഞെടുത്താൽ മതിയാകും.
നാരങ്ങാ, ഓറഞ്ച് എന്നിവ പിഴിഞ്ഞ് ജൂസ് എടുക്കും മുൻപ് കയ്യിലോ കിച്ചൻ കൗണ്ടറിലോ ഒന്ന് ഉരുട്ടിയ ശേഷം പിഴിഞ്ഞാൽ കൂടുതൽ ജ്യൂസ് കിട്ടും.
മൺപാത്രങ്ങൾ ആദ്യമായി ഉപയോഗിക്കുമ്പോൾ വെളിച്ചെണ്ണ പുരട്ടി വെയിലിൽ രണ്ടു ദിവസമെങ്കിലും വെച്ച് ചൂടാക്കി കഴുകി എടുത്താൽ മണം മാറിക്കിട്ടും.
കഞ്ഞി വെള്ളം ഒഴിച്ച് തിളപ്പിച്ച് കളയുന്നതും മറ്റൊരു മാർഗമാണ്.
ഇരുമ്പ് പാത്രങ്ങൾ ഉപോഗിക്കുമ്പോൾ കഴുകിയ ശേഷം ചൂടാക്കി ഒരു ചെറിയ
കഷ്ണം സവാള ഉപ്പു ചേർത്ത് ഉരച്ചെടുത്താൽ കുക്കു ചെയ്യുമ്പോൾ അതിൽ ഒട്ടിപ്പിടിക്കില്ല.
ഒരു മുട്ട അൽപ്പം എണ്ണ ചേർത്ത് പൊരിച്ചെടുത്താലും മതിയാകും .
പഴവർഗങ്ങൾ പെട്ടെന്ന് പഴുക്കാൻ പേപ്പർ ബാഗിൽ ഒരു ആപ്പിളിനോടൊപ്പം സൂക്ഷിച്ചാൽ പെട്ടെന്ന് പഴുത്തു കിട്ടും
കാബേജ് കുക്ക് ചെയ്യുമ്പോൾ ഉണ്ടാകുന്ന മണം പോകാൻ ഒരു കപ്പു വിനഗർ കുക്ക് ചെയ്യുന്നതിന് അടുത്ത് വെച്ചാൽ മതിയാകും അല്ലെങ്കിൽ നാരങ്ങ നീര് ഒരു സ്പൂൺ ചേർക്കാം ഒരു ബേ ലീഫ് ചേർത്താലും ചേർത്താലും മതിയാകും.
മീൻ കൂടുതൽ ദിവസം ഫ്രീസറിൽ സൂക്ഷിക്കണമെങ്കിൽ ഉപ്പും മഞ്ഞൾപ്പൊടിയും പുരട്ടിവെച്ചാൽ ഫ്രഷായിരിക്കും
കാരറ്റ് , ഉരുളക്കിഴങ്ങു തുടങ്ങിയ പച്ചക്കറികൾ പഴകിയാൽ ഐസ് വാട്ടറിൽ അൽപ്പ സമയം ഇട്ട് വെച്ചാൽ ഹാർഡ് ആകും
പരിപ്പ് വേവിക്കുമ്പോൾ തിളക്കും മുൻപ് ഒരു സ്പൂൺ എണ്ണ / നെയ് ചേർത്താൽ തിളച്ചു തൂകില്ല രുചിയും കൂടും . .
. നിങ്ങൾക്കറിയാവുന്ന കിച്ചൻ ടിപ്സ് പങ്കു വെക്കു സുഹൃത്തുക്കളെ