Hello from “Swapna’s Food World”
നൊസ്റ്റാൽജിക് പാട്ടുകൾ നമുക്കെല്ലാവർക്കും ഇഷ്ടമല്ലേ… അതുപോലെ നൊസ്റ്റാൽജിക് ആയിട്ടുള്ള ചില ഭക്ഷണങ്ങൾ ഉണ്ട്… അത് കാണുമ്പോൾ നമുക്ക് നമ്മുടെ കുട്ടിക്കാലവും പഴയ ഓർമ്മകളും ഒക്കെ വരും ??… ഈ ലിസ്റ്റിൽ വരുന്ന ഒരു സ്നാക്ക് ആണ് കിണ്ണത്തപ്പം (കിണ്ണപ്പം).
ആദ്യം നമുക്ക് ഈ പേര് എവിടെ നിന്ന് കിട്ടി നോക്കാം… പണ്ടത്തെ തറവാടുകളിൽ നെല്ല് പുഴുങ്ങുന്ന ഒരു പരിപാടി ഉണ്ടായിരുന്നു… വലിയ ഒരു ചെമ്പിൽ കുറെ പറ കണക്കിന് നെല്ല് പുഴുങ്ങുമ്പോൾ ആ നെല്ലിന്റെ ഉള്ളിൽ ഒരു കിണ്ണത്തിൽ ചേരുവകൾ ചേർത്ത മാവ് ആവിയിൽ പുഴുങ്ങി ഉണ്ടാക്കി എടുക്കുന്ന ഒരു തരം അപ്പം ആണിത്… വലിയൊരു കിണ്ണത്തിൽ മാവ് ഒഴിച്ച് വേറൊരു കിണ്ണം കൊണ്ട് മൂടി വെച്ചിട്ടാണ് ഇത് നെല്ലിന്റെ ഉള്ളിൽ വെക്കുക… ഇതിൽ പ്രധാനി കിണ്ണം (പാത്രം) ആയതുകൊണ്ട് ഇതിന് പേര് കിണ്ണത്തപ്പം (കിണ്ണപ്പം) എന്നു വന്നു… നെല്ല് പുഴുങ്ങുന്നതോടൊപ്പം വൈകുന്നേരം കഴിക്കാൻ ഒരു കിടിലൻ സ്നാക്ക്സും റെഡി… ?
ഇപ്പോൾ നമുക്ക് പുഴുങ്ങാൻ നെല്ല് ഇല്ലാത്തതിനാലും എല്ലാ വിഭവങ്ങളും ന്യൂ ജനറേഷൻ സ്റ്റൈലിൽ ? ആയതുകൊണ്ടും നമുക്ക് ഇങ്ങേരെ ന്യൂ ജനറേഷൻ സ്റ്റൈലിൽ അതേ സ്വാദോടെ ഒന്ന് ഉണ്ടാക്കി നോക്കാം…
ചേരുവകൾ :
1. അരിപ്പൊടി 1 കപ്പ്
2. ഗോതമ്പു പൊടി 1/2 – 1 കപ്പ്
3. ശർക്കര പാവ് 1 കപ്പ്
4. ചെറു പഴം 3
5. തേങ്ങാക്കൊത്ത്
6. നെയ്യ്
7. ഏലക്കാപ്പൊടി 1 tsp
ഉണ്ടാക്കുന്ന വിധം :
അരിപ്പൊടി ഗോതമ്പുപൊടി ശർക്കാരപ്പാവ് ചെറുപഴം ഏലക്കാപ്പൊടി എല്ലാം കൂടി ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായിട്ട് മിക്സിയിൽ അടിച്ചെടുക്കുക. നെയ്യിൽ തേങ്ങാക്കൊത്ത് വറുത്തത് ഇതിലേക്ക് ഇട്ട് മിക്സ് ചെയ്യുക… അതിനു ശേഷം ഒരു കിണ്ണത്തിൽ ഈ മാവ് ഒഴിച്ച് കുക്കറിൽ വെച്ച് steam ചെയ്തെടുക്കുക
Kinnathappam Ready