കിണ്ണനപ്പവും എഗ്ഗ് കുറുമയും Kinnanappam Egg Kurma

കിണ്ണനപ്പം

രാവിലെ അപ്പം ചുടാനാണെങ്കിൽ വൈകിട്ട് മാവ് തയാറാക്കണം 4 മണിയ്ക്കൂർ കുതിർത്ത അരി ( 1/2 കിലോ )യും ഒരുതവി ചോറും ചേർത്ത് അരയക്കുക 1/4 സ്പൂൺ ഈസ്റ്റും 1 സ്ഫൂൺ പഞ്ചസാരയും കുറച്ചു വെള്ളത്തിൽ കലക്കി പൊങ്ങാൻ വെയ്ക്കുക പൊങ്ങിയാൽ ഉടൻ അത് അരച്ച മാവിൽ ചേർത്ത് കലക്കി എയർ ടയിറ്റായ പാത്റത്തിൽ അടച്ചു വെക്കുക. ചെറിയ ഒരു തേങ്ങായും 4 ഏലയ്കകായും കൂടി അരച്ച് അപ്പം ചുടുന്നതിന് രണ്ടു മണിയ്ക്കൂർ മുൻപ് മാവിൽചേർക്കുക മധുരം ആവശൃത്തിന് ചേർക്കുക ഒരുനുള്ള് ഉപ്പ് ഇടുക( തേങ്ങാ രാവിലെ ചേർക്കുന്നത് പുളിയ്ക്കാതിരിയ്ക്കാനാണ് , രാവിലേ ചേർക്കേണ്ട തേങ്ങാ നേരത്തേ അരച്ചു ഫ്റിഡ്ജിൽ വെച്ചാലും മതി ) ഈമാവുപയോഗിച്ച് പാലപ്പം വെള്ളയപ്പം കിണ്ണനപ്പം ഇഡ്ഡലിയപ്പം ഇഷ്ടം അനുസരിച്ച് ഉണ്ടാക്കാം. എല്ലാവരും ഉണ്ടാക്കുക. കഴിക്കുക

എഗ്ഗ് കുറുമ

മുട്ട പുഴുങ്ങിയത് രണ്ടെണ്ണം ഒരു ക്യാരറ്റ് ചെറുതായി അരിഞ്ഞത് ഒരുസവാള ചെറുതായി അരിഞ്ഞതു . ഒരു ടൊമാറ്റോ ചെറുതായി അറിഞ്ഞത് . രണ്ടു പച്ച മുളക് .ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു സ്പുൺ.
മുളകുപൊടി ഒരു സ്പൂൺ.മഞ്ഞൾ പൊടി .കുരുമുളക് പൊടി. അര സ്പൂൺ.ഗരം മസാല
തിരുമ്മിയ തേങ്ങ നന്നായി അരച്ചത് മൂ ന്നു സ്പൂൺ 10 കാഷ്യു നട്ട് പേസ്റ്റ് ആക്കിയത്
എണ്ണ ആവശ്യത്തിന് .ഉപ്പ്

ഒരു പാൻ എടുത്തു എണ്ണ ഒഴിച്ച് പച്ചമുളക് അരിഞ്ഞത് ഇടുക. കൂടെ ചെറുതായി അരിഞ്ഞ സവാള ചേർത്ത് വഴറ്റുക. സവാള ബ്രൗൺ നിറം ആകുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വീണ്ടും വഴറ്റണം. കാരറ്റും അരിഞ്ഞു വച്ച ടൊമാറ്റോ ചേർത്ത് ആവശ്യത്തിന് ഉപ്പും, മഞ്ഞൾ പൊടി, മുളകുപൊടി ചേർത്ത് ടൊമാറ്റോ നന്നായി വഴറ്റി എടുക്കുക.
തേങ്ങ അരച്ചത്, കാഷ്യു പേസ്റ്റ്, ഇതിലേക്ക് ചേർത്ത് എണ്ണ തെളിഞ്ഞു വരുന്ന വരെ വഴറ്റുക. ആവശ്യത്തിന് വെള്ളം ചേർത്ത് തിളപ്പിച്ച്‌ ഗ്രേവി കുറുക്കി എടുക്കാം.
ഇതിൽ കുരുമുളക് പൊടിയും, ഗരം മസാലയും ചേർക്കാം. പുഴുങ്ങിയ മുട്ടയും ചേർത്ത് ഇളക്കിഅതിൽ
പാൻ ചൂടാക്കി എണ്ണ ഒഴിച്ച് കടുകും വറ്റൽമുളകും കറിവേപ്പിലയും മൂത്തു വരുമ്പോൾ അൽപം മുളകുപൊടി ചേർത്ത് മൂപ്പിച്ച് എടുക്കണം )കടുക് വറുത്തത് ചേർക്കുക.നമ്മുടെ എഗ്ഗ് കുറുമ റെഡി

Kinnanappam Egg Kurma Ready 🙂