Kallappam
അപ്പം തിന്നാ മാത്രം മതിയോ കുഴിയും എണ്ണണ്ടെ .. ഇത് കള്ളപ്പം റെസിപ്പി (വിത്ത് ആണ്ട് വിത്ത് ഔട്ട് കള്ള്)
പച്ചരി കുതിർക്കാനിട്ടെക്കുക രാവിലെ അങ്ങിട്ടെക്കുക.. വൈകിട്ട് അരക്കാം..( ഒരു ഗ്ലാസ് അരിയുടെ കാര്യാണ് ഞാൻ പറയുന്നേ..ഞാനും കെട്ട്യോനും മാത്രേ ഉള്ളൂ.. ഇത് തന്നെ രണ്ടു നേരം കഴിക്കാൻ ഉണ്ടാകും)
വൈകിട്ട് ഈ സാധനം ഒരു വലിയ തവി ചോറും(പഴെൻ ചോറാണ് ബെസ്റ്റ്) അര മുറി തേങ്ങ ചുരണ്ടിയതും ഒരു അര ടീസ്പൂണ്‍ ജീരകവും ഒരു അല്ലി വെളുത്തുള്ളിയും ഒരു അല്ലി ചുവന്നുള്ളിയും ഒരു സ്പൂണ്‍ പഞ്ചസാരയും ആവശ്യത്തിനു ഉപ്പും (ഉപ്പു ചുടാൻ നേരം ചേര്തിളക്കിയാലും മതി) എല്ലാം കൂടെ ചേർത്ത് അല്പം തരു തരുപ്പായിട്ട് അരച്ചെടുക്കുക . വെള്ളം കൂടാൻ പാടില്ല. (മിക്സിയിൽ അരക്കുമ്പൊ സാദന സാമഗ്രഹികൾ ഇട്ടു അതിന്റെ ഒപ്പം വെള്ളം ഒഴിച്ചാ മതിയാകും.. അത് മുങ്ങി കിടക്കണ്ട)
ഇനി ഒരൽപം ഐ മീൻ ഒരു നുള്ള് യീസ്റ്റ് ചേര്‍ക്കുക ..നല്ലോണം ഇളക്കി ചേർത്ത് അടച്ചു വച്ചേക്കുക . (ഇത് വിത്ത് ഔട്ട് കള്ള് റെസിപ്പി )
ഇനി അൽപ്പം മധുര കള്ള് (പന ഓർ തെങ്ങ് ഫ്രഷ് മധുര കള്ള് ആവണം)കിട്ടാനുന്ടെന്കിലോ കുശാലായി.. അപ്പൊ നമുക്ക് യീസ്റ്റ് ഒഴിവാക്കാം.. പകരം ഒരു അര ഗ്ലാസ് കള്ളു ഉപയോഗിക്കാം. പ്രത്യേകം ശ്രദ്ധിക്കുക യീസ്റ്റിനു പകരം കള്ളു ആണ് ഉപയോഗിക്കുന്നത് എങ്കിൽ അരക്കുമ്പോൾ വെള്ളത്തിനു പകരം ആയി കള്ള് ഒഴിച്ച് വേണം അരക്കാൻ.. അരച്ച് കഴിഞ്ഞു ചേര്‍ക്കാൻ നിന്നാ വെള്ളം നീണ്ടു നമ്മുടെ അപ്പം കുളമാകും .. ഈ റെസിപ്പി നാട്ടിൽ ഉള്ളവർക്ക് മാത്രം ബാധകം. സൊ അരച്ച് അടച്ചു വക്കുക
രാവിലെ എടുക്കുമ്പോ സംഭവം നല്ലോണം പൊങ്ങി വന്നു കാണും. ഇളക്കി എടുത്തു ചുട്ടെടുക്കുക.. പാലപ്പം പോലെ അല്ല.. ഇത് ദോശ പോലെ മറിച്ചിട്ട് ചുടുന്ന അപ്പം ആണ്.. ചുടുന്ന സമയത്ത് കുഴീം എണ്ണിക്കോ . നല്ല മൃദുല തരളിതമായ കള്ളപ്പം റെഡി.
ചൂടോടെ ചിക്കൻ കറിയോ കടല കറിയോ നിങ്ങടെ കയ്യിലുള്ള ഏതെങ്കിലും കറി ഉചിതം പോലെ കൂട്ടി തട്ടിക്കൊ.. ഞാനിതു ചൂടോടെ ചുട്ടു കറിയില്ലാതെ കഴിക്കാറുണ്ട്.. ചിലപ്പോ ഇച്ചിരി പഞ്ചസാര കൂട്ടിയും.. ഇതാണ് ഞങ്ങടെ ഇടുക്കി സ്പെഷ്യൽ കള്ളപ്പം .