Godhambu Puttum Kadala Curryum

‎Godhambu Puttum Kadala Curryum

എല്ലാവർക്കും ഉണ്ടാക്കാൻ അറിയാം. എന്നാലും ഇന്ന് രാവിലെ ഞാൻ ഉണ്ടാക്കിയ രീതി ഇതാ.

1 കപ്പ് കുതിർത്ത കടല കുറച്ച് ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് നന്നായി വേവിച്ചു.
ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് വറ്റൽ മുളകും കറിവേപ്പിലയും മൂപ്പിച്ച് ഒരു സവാള ചെറുതായി അരിഞ്ഞതും ginger garlic paste ചേർത്ത് വഴറ്റി ഒരു തക്കാളി ചെറുതായി അരിഞ്ഞതും ചേർത്തു. നന്നായി വഴന്നു കഴിഞ്ഞ് മുളക് പൊടി, മല്ലി പൊടി, പെരും ജീരകം പൊടിച്ചത് കുറച്ച് ഗരം മസാലയും ചേത്തിളക്കി എണ്ണ തെളിഞ്ഞു വരുമ്പോൾ കടല ചേർത്ത് ഇളക്കി ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിച്ച് മല്ലി ഇല ചേർത്ത് വാങ്ങുക.

ഗോതമ്പ് പൊടി ഉപ്പും വെള്ളവും ചേർത്ത് നനച്ച് കട്ട മാറാനായി മിക്സിയിൽ ചെറുതായി അടിച്ചെടുത്ത് പുട്ടുണ്ടാക്കി