Dodha burfi (ഡോഢാ) ഒരു
പഞ്ചാബി sweet ആണ്.പാലും,പഞ്ചസാരയും
Nuts ഉം ചേർത്താണ് ഉണ്ടാക്കുന്നത്.
Dodha. #. Burfi
ഡോഢാ # ബർഫി
? ? ? ? ? ?
ചേരുവകൾ:
പാൽ..ഒരുകപ്പ്
Milk cream..1 1/2 കപ്പ്
പഞ്ചസാര..രണ്ട്കപ്പ്
ഗോതമ്പ്നുറുക്ക്..മൂന്ന് ടേബിൾ സ്പൂൺ
നെയ്യ്..ഒരുടേബിൾ സ്പൂൺ
കാഷ്യുനട്ട് നുറുക്കിയത്..ഒരുകപ്പ്
ബദാം പൊടിച്ചത്..ഒരുകപ്പ്
കൊക്കോ പൗഢർ..രണ്ട് ടീസ്പൂൺ
പിസ്ത്ത അരിഞ്ഞത്..ഒരു ടേബിൾസ്പൂൺ
പാചകം:
———-
ഒരു പാൻ ഇടത്തരം തീയിൽ ചൂടാക്കി നെയ്യൊ
ഴിച് ഗോതമ്പ് നുറുക്കിട്ട് ബൗൺ???? നിറമാകുന്നവരേ വറുത്തു മാറ്റിവെക്കുക.
ചുവട് കട്ടിയുള്ള ഒരു പാത്റത്തിൽ പാലൊഴിച്ച്
Milk cream ഉം ചേർത്ത്ഇടത്തരം തീയിൽ
ചൂടാക്കി പാൽ കട്ടിയാകുന്നത് വരെ ഇളക്കി
കൊണ്ടിരിക്കുക.ഇതിൽ ഗോതമ്പ്നുറുക്കു
ചേർത്ത് നന്നായി വഴറ്റിയതിനു ശേഷം,
പഞ്ചസാരയും നെയ്യും ചേർത്ത് വശങ്ങളിൽ
ഒട്ടിപ്പിടിക്കാത്ത വിധത്തിൽ ഇളക്കുക.പിന്നീട്
കൊക്കോപൗഢർ ചേർത്ത് വഴറ്റിയശേഷം
നുറുക്കിയ അണ്ടിപ്പരിപ്പും,ബദാമും ചേർത്ത്
മാവ് പാത്രത്തിന്റെവശങ്ങളിൽ നിന്നും വിട്ടു
വരുന്നവരേ ഇളക്കികൊണ്ടിരിക്കുക.മാവ്
നന്നായി കുറുകി വന്നാൽ വെണ്ണപുരട്ടിയ
പരന്ന പാത്രത്തിലേക്ക് മാറ്റി പരത്തി മുകളിൽ
പിസ്ത്ത അരിഞ്ഞതിട്ട് ഇളംചൂടോടേ തന്നേ
ചതുരകഷണങ്ങളാക്കി മുറിച്ചെടുക്കുക.
റൂം ടെംപ്റച്ചറിൽ രണ്ടാഴ്ചയോളം ഇത് കേടാ
കാതേ വെക്കാം.