ഒരു വെജിറ്റേറിയൻ വിഭവമാണിത്. ജലാറ്റിനോ, ചൈനാ ഗ്രാസോ , മുട്ടയും,പശുവിന് പാലും വേണ്ട.വീട്ടിൽ ഉള്ള വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് ഒരു പുഡ്ഡിംഗ് ഉണ്ടാക്കിയാലോ.. മിനിറ്റുകൾക്കുള്ളിൽ ചെയ്തു എടുക്കാവുന്ന ഒരു പുഡ്ഡിംഗ് ആണിത്..
ചേരുവകൾ:
1.നാളികേരപാൽ-2 കപ്പ് (500ml)
2.പഞ്ചസാര- 1/3കപ്പ്
3.കോൺഫ്ളോർ-1/4കപ്പ്
4.ചിരകിയ നാളികേരം- 1/4 കപ്പ്,(optional)
5.കുറച്ച് കശുവണ്ടി/കപ്പലണ്ടി/ബദാം(optional)
ആദ്യം തന്നെ1/4 കപ്പ് നാളികേര പാലിൽ 1/4 കപ്പ് കോൺഫ്ളോർ നന്നായി കട്ടകളില്ലാതെ മിക്സ് ചെയ്തു എടുക്കുക. ഒരു പാത്രത്തിൽ നാളികേരം പാലും പഞ്ചസാരയും ചേർത്ത് ചെറുതീയിൽ ചൂടാക്കുക..തീ അണച്ചു കോൺഫ്ളോർ മിശ്റിതം ഒഴിച് കൊണ്ടുക്കുക.നല്ല രീതിയിൽ ഇളക്കി യോജിപ്പിക്കുക.ശേഷം തീ കൊളുത്തി അടിപിടി ക്കാതെ ഇളക്കി കൊടുക്കണം.കുറച്ച് കഴിയുബോൾ അത് കട്ടി ആയി വരും.അത് പുഡ്ഡിംഗ് ട്രേയിൽ മാറ്റാം.. വീഡിയോയിൽ വ്യക്തമാക്കിട്ടുണ്ട്.മുകളിൽ 4,5 ചേരുവകൾ നെയ്യിൽ ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്ത് വറുത്ത് പൊടിച്ചത് വിതറുക .ശേഷം 2മുതൽ 3 മണിക്കൂർ വരെ തണുപ്പിച്ച് ഉപയോഗിക്കാം