Coconut and Nuts Chocolate Burfi കൊക്കനട്ട് ആൻഡ് നട്ട്സ് ചോക്ലേറ്റ് ബർഫി

Coconut and Nuts Chocolate Burfi

ഇന്ന് നമ്മുടെ കുട്ടി പട്ടാളത്തിനു ഇഷ്ട്ടമുള്ള ഒരു ഡിഷ് ആയിട്ടാണ് ഞാൻ വന്നത്. ഉണ്ടാക്കാൻ വളരെ എളുപ്പം ആണ്.

ഡെസികേറ്റെഡ് കൊക്കനട്ട് / ഡ്രൈഡ് കൊക്കനട്ട് (Dessicated / Dried coconut) : 1.5 കപ്പ്
കുക്കിംഗ് ചോക്ലേറ്റ്: 3/4 കപ്പ്
കണ്ടെന്സ്ഡ് മിൽക്ക്: 3/4 കപ്പ്
ബട്ടർ: 1 ടേബിൾ സ്പൂൺ
ബദാം / അണ്ടിപ്പരിപ്പ് നുറുക്കിയത് : 4 ടേബിൾ സ്പൂൺ

കുക്കിംഗ് ചോക്ലേറ്റ് ഉരുക്കി എടുക്കുക
ഇതിലേക്ക് ഡെസികേറ്റെഡ് കൊക്കനട്ട്, ബട്ടർ, കണ്ടെന്സ്ഡ് മിൽക്ക്, 2 ടേബിൾ സ്പൂൺ നുറുക്കിയ ബദാം / അണ്ടിപ്പരിപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക
ഒരു നെയ്യ് തടവിയ പാത്രത്തിലേക്ക് ഇട്ട് നന്നായി അമർത്തി മുകളിൽ ബാക്കി ബദാം / അണ്ടിപ്പരിപ്പ് അരിഞ്ഞത് വിതറി ഫ്രിഡ്‌ജിൽ സെറ്റ് ആവാൻ വെക്കുക
നന്നായി സെറ്റ് ആയി കഴിഞ്ഞു മുറിച്ചെടുക്കാം.

ഡെസികേറ്റെഡ് കൊക്കനട്ട് / ഡ്രൈഡ് കൊക്കനട്ട് ഇല്ലെങ്കിൽ തേങ്ങ ചിരവിയത് 1.5 കപ്പ് എടുക്കുക. ഇതു ഒരു പാനിലേക്കു ഇട്ടു ചെറിയ തീയിൽ ഒന്ന് ചൂടാക്കുക. തേങ്ങയിലെ വെള്ളത്തിന്റെ അംശം മാറ്റാൻ വേണ്ടി മാത്രം. എന്നിട്ട് ബാക്കി റെസിപ്പി പോലെ ചെയ്യാം.
കുക്കിംഗ് ചോക്ലേറ്റ് നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ചു ഏതു വേണമെങ്കിലും ഉപയോഗിക്കാം. മിൽക്ക് ചോക്ലേറ്റ്, വൈറ്റ് ചോക്ലേറ്റ് അല്ലെങ്കിൽ ഡാർക്ക് ചോക്ലേറ്റ്
ഞാൻ ഉപയോഗിച്ചത് ഡാർക്ക് ചോക്ലേറ്റ് ആണ്
നട്ട്സ് നിങ്ങളുടെ കുട്ടികൾക്ക് ഇഷ്ടമുള്ളത് ചേർക്കാം.