ക്രിസ്മസ് സ്പെഷ്യൽ വെള്ളേപ്പം – Velleppam


ക്രിസ്മസ് സ്പെഷ്യൽ വെള്ളേപ്പം.. ‘Velleppam’
special fermented rice pancake of Kerala. Most commonly known as ‘appam
ചേരുവകൾ
പച്ചരി രണ്ടര കപ്പ്
തേങ്ങാ ചിരകിയത് അര മുറി തേങ്ങയുടെ
ഈസ്റ്റ് ഒരു ടീസ്പൂൺ. ഉപ്പു ആവശ്യത്തിന്
പഞ്ചസാര ആവശ്യത്തിന് . വെള്ളം ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം.
പച്ചരി കഴുകി വൃത്തിയാക്കി 4 മണിക്കൂർ കുതിർത്തെടുക്കുക . മിക്സിയുടെ ജാറിലേക്കു പകുതി അരിയും തേങ്ങയും ചേർത്ത് നന്നായി അരച്ചെടുക്കുക. ഇതിൽനിന്നും ആറു ടേബിൾസ്പൂൺ മാവെടുത്തു ഒരു കപ്പു വെള്ളവും ചേർത്ത് കുറുക്കിയെടുക്കുക.ബാക്കി ഉള്ള അരിയും തേങ്ങയും അരച്ചെടുക്കുക ഇതിൽനിന്നും കുറച്ചു മാവും നേരത്തെ കുറുക്കിയ മാവും ഈസ്റ്റും കുറച്ചു വെള്ളവും ചേർത്ത് അടിച്ചെടുക്കുക . ഇത് നേരത്തെ അരച്ചുവെച്ച മാവിൽ ചേർത്ത് നന്നായി മിക്സ് ചെയ്യുക, ഈ മാവിലേക്കു പഞ്ചസാരയും ഉപ്പും ചേർത്ത് മിക്സ് ചെയ്ത ശേഷം എട്ടു മണിക്കൂർ വെക്കുക. മാവ് നന്നായി പൊന്തി വന്ന ശേഷം അപ്പച്ചട്ടിയിൽ ഒഴിച്ച് ചുട്ടെടുക്കുക. സോഫ്റ്റ് ആയ അപ്പം റെഡി .
Bincy Lenin