ചെറുപയർ വട Cherupayar Vada

ചെറുപയർ വട Cherupayar vada
ചെറുപയർ 200gm
ഇഞ്ചി ഒരിഞ്ച് കഷ്ണം പൊടിയായി അരിഞ്ഞത്
പച്ചമുളക് 2-3 എണ്ണം
ചെറു ജീരകം 1/4 tsp
സവാള 1 പൊടിയായി അരിഞ്ഞത്
കറിവേപ്പില ഒരു തണ്ട് പൊടിയായി അരിഞ്ഞത്
മല്ലിയില ഇഷ്ടം pole
ഉപ്പ്
എണ്ണ

ചെറുപയർ രാത്രി വെള്ളത്തിൽ കുതിർത്തെടുക്കുക. പിന്നെ വെള്ളം വാറ്റി മിക്സിയിൽ അരച്ചെടുക്കുക. അരഞ്ഞു പേസ്റ്റ് പോലെ ആവേണ്ട, ഉഴുന്ന് വടക്ക് ഉഴുന്നൊക്കെ അരയുന്ന പോലെ കുറച്ചു തരുതരുപ്പായി. പിന്നെ ഇതിലേക്ക് മുകളിൽ പറഞ്ഞിരിക്കുന്ന ഐറ്റംസ് എല്ലാം ഇട്ടു നന്നായി മിക്സ്‌ ചെയ്തു ഓരോ സ്പൂൺ വീതം എണ്ണയിൽ കോരിയൊഴിച്ചു വറുക്കാം. സമയമുണ്ടെങ്കിൽ വട ഷേപ്പിൽ പരത്തി യും വറുക്കാം. എന്നിട്ട് ചൂട് ചായയുടെ കൂടെ കറുമുറു വെച്ചോളൂ