മിക്കവരുടെയും വീട്ടിൽ വൈകുന്നേരം ഉണ്ടാകുന്നതായിരിക്കും ചക്കര ചോറ്. ഇതുവരെ ഉണ്ടാകാത്തവർ ഉണ്ടെകിൽ എന്തായാലും ഉണ്ടാക്കി നോക്കണം അത്രക്കും രുചിയാണ്.

ആവശ്യമുള്ള സാധനങ്ങൾ
കുത്തരി /ചോർ വക്കാൻ ഉപയോഗിക്കുന്ന ഏതു അരി വേണമെങ്കിലും എടുകാം -half cup(125 ml)
വെള്ളം -2 cup
ശർക്കര -3
ആണി ഏലക്ക -4
ഉപ്പ് -1 നുള്ള്
തേങ്ങ ചിരകിയത് -2 tbsp
നെയ്യ് -1 tsp
ഉണ്ടാകുന്ന വിധം
അരി വെള്ളം തെളിയുന്നത് വരെ കഴുകി കുക്കറിൽ ഇട്ടു ഒന്നര കപ്പ് വെള്ളം ഒഴിച്ച് തീ കൂട്ടി വച്ച് 4 വിസിൽ അടിപ്പിച്ചു വേവിക്കണം (വെന്ത് ഉടഞ്ഞു പോകാതെ സോഫ്റ്റ് ആയിട്ട് വേവിച്ചു എടുക്കുക ). ശർക്കര അര കപ്പ് വെള്ളം ഒഴിച്ച് ഉരുക്കി എടുത്ത് വെന്ത ചൊറിലോട്ട് ഒഴിച്ച് ശർക്കര ചൊറിലോട്ട് കയറുന്നത് വരെ നന്നായിട്ട് വഴറ്റി കൊടുക്കണം ശേഷം ഏലക്ക ഉം ഉപ്പും ചേർത്ത് ഇളകി ചിരകിയ തേങ്ങ ഇട്ടു കൊടുത്ത് 2 മിനിറ്റ് വക്കുക ശേഷം നെയ്യ് കൂടി ഒഴിച്ച് തീ ഓഫ് ചെയ്യാം.