കാരറ്റ് ഹല്‍വ Carrot Halwa

ചേരുവകള്‍

കാരറ്റ് -1 കിലോ (ഗ്രേറ്റ് ചെയ്തത് )
നെയ് -1 കപ്പ്
പഞ്ചസാര – 3 കപ്പ്
പാല്‍ -1/2 ലിറ്റര്‍
കശുവണ്ടി – ആവശ്യത്തിന്
ഏലക്ക – 3 എണ്ണം

തയ്യാറാക്കുന്ന വിധം

ചുവടു കട്ടി ഉള്ള ഏതെങ്കിലും പാത്രം ചൂടാക്കി അതില്‍ 1 കപ്പ് നെയ് ഒഴിച്ച് ഗ്രേറ്റ് ചെയ്ത കാരറ്റ് ഇട്ടു ഇളക്കുക. കാരറ്റ് നല്ലവണ്ണം മൊരിയുമ്പോള്‍ അര ലിറ്റര്‍ പാല്‍ ഒഴിച്ച് വേവിക്കുക. വെന്ത് കുറുകി വരുമ്പോള്‍ പഞ്ചസാരയും നെയ്യും ചേര്‍ത്ത് ഇളക്കാം. പാത്രത്തില്‍ നിന്നും വിട്ടു പോരുന്ന പരുവം ആകുമ്പോള്‍ വറുത്ത കശുവണ്ടിയും ഏലക്ക പൊടിച്ചതും ചേര്‍ത്ത് വാങ്ങി വെക്കാം

Carrot Halwa Ready 🙂