ബ്രഡ് പുഡ്ഡിംഗ്
Pudding ഉണ്ടാക്കാൻ ഉള്ള പാത്രം എടുത്തു caramalize ചെയുക. അതിനായി ഹാഫ് കപ്പ്(125ml)
പഞ്ചസാര രണ്ട് ടേബിൾ
സ്പൂൺ വെള്ളം ചേർത്ത് ഗോൾഡൻ കളർ ആകുന്ന വരെ ചെറുതീയില്‍ വച്ച് കാരമേൽ ചെയുക. ഇത് പുഡ്ഡിംഗ് ഉണ്ടാക്കാൻ ഉള്ള പാത്രത്തിൽ ഒഴിച്ച് ഒന്ന് ചുറ്റിച്ചു വക്കുക. ഇനി ഒരു എട്ടു പീസ് ബ്രഡ് എടുത്തു സൈഡ് എല്ലാം മുറിച്ചു മാറ്റി മിക്സിയിൽ ഇട്ടു പൊടിച്ചെടുക്കുക. ഒരു ബൗളിൽ രണ്ട് മുട്ട, രണ്ട് ടേബിൾ സ്പൂൺ ബട്ടർ, ഒരു ടേബിൾ സ്പൂൺ വാനില എസ്സൻസ്, ഹാഫ് കപ്പ് പഞ്ചസാര(125ml) എല്ലാം കൂടി നന്നായി ബീറ്റ് ചെയ്യുക. ശേഷം ഒന്നര കപ്പ് പാല് (തിളപ്പിക്കേണ്ട) അതിലേക്ക്
ചേർക്കുക. മിക്സ് ചെയുക. ഇതിലേക്ക് പൊടിച്ച ബ്രെഡ് ചേർത്ത് നന്നായി ഇളക്കി പുഡ്ഡിംഗ് പാത്രത്തിൽ ഒഴിച്ച് അലുമിനിയം foil വച്ച് കവർ ചെയ്തു മൂന്നാലു hole ഇട്ടു അപ്പച്ചെമ്പിൽ വച്ച് മീഡിയം ഫ്ലാമിൽ 40
minitt ആവി കേറ്റി എടുക്കുക. തണുത്ത ശേഷം ഒരു പാത്രത്തിലോട്ടു കമിഴ്ത്തി ഇട്ടു മുറിച്ചു കഴിക്കാം.