How to Cook Bread Banana Pola – ബ്രഡ് പഴം പോള എങ്ങനെ തയ്യാറാക്കാം
Bread Banana Pola / ബ്രഡ് പഴം പോള
ബ്രഡ് : 8 – 10 സ്ലൈസ്
നേന്ത്രപ്പഴം : 2
തേങ്ങാ : 1 കപ്പ്
പഞ്ചസാര : 1/4 – 1/2 കപ്പ്
അണ്ടിപ്പരിപ്പ് & ഉണക്ക മുന്തിരി : ആവശ്യത്തിന്
ഏലയ്ക്ക പൊടി : 1/2 ടീ സ്പൂണ്
നെയ്യ് : 2 ടേബിൾ സ്പൂണ്
മുട്ട : 4
പാൽ അല്ലെങ്കിൽ തേങ്ങാപ്പാൽ : 1/2 കപ്പ്
ഉപ്പ് : 1 നുള്ള്
ഏലയ്ക്ക പൊടി : 1/4 ടീ സ്പൂണ്
ഒരു പാനിലേക്ക് നെയ്യ് ചേർത്ത് പഴം അരിഞ്ഞത് ചേർത്തു വഴറ്റുക
ശേഷം തേങ്ങ, പഞ്ചസാര, ഏലയ്ക്ക പൊടി, അണ്ടിപ്പരിപ്പ് മുന്തിരി എന്നിവ ചേർത്ത് നന്നായി വഴറ്റി എടുക്കുക
മുട്ട, പാൽ, ഉപ്പ്, ഏലയ്ക്ക പൊടി എന്നിവ നന്നായി അടിച്ചെടുക്കുക
ഒരു നോൺ സ്റ്റിക്ക് പാൻ ചൂടാക്കി കുറച്ചു നെയ്യ് തടവുക
ഇനി ഓരോ ബ്രഡ് സ്ലൈസ് മുട്ട പാലിൽ മുക്കി എടുത്ത് ഒരു ലയർ വെക്കുക
സൈഡിലും ബ്രഡ് വെച്ച് കൊടുക്കണം
ശേഷം ഫില്ലിംഗ് വെക്കുക
ഇനി ഇതിന്റെ മേലെ വീണ്ടും ബ്രഡ് സ്ലൈസ് പാലിൽ മുക്കി ലയർ ആക്കി വെച്ച് കൊടുക്കുക
ബാക്കി പാൽ സൈഡിലും മുകളിലും ആയി ഒഴിച്ചു കൊടുക്കുക
ഒരു തവ ചൂടാക്കി അതിന്റെ മേൽ പോള സെറ്റ് ചെയ്ത പാൻ വെച്ചു മീഡിയം തീയിൽ 20 – 25 മിനിറ്റ് വേവിക്കുക
അതിന് ശേഷം ഒരു പാനിൽ കുറച്ചു നെയ്യ് തടവി പോള അതിന് മേൽ കമിഴ്ത്തി ഇട്ട് മുകൾ ഭാഗം കൂടി ഒന്ന് മൊരിച്ചെടുക്കുക
ഒന്ന് തണഞ്ഞ ശേഷം മുറിച്ചെടുത്തു ചായക്കൊപ്പം കഴിക്കാം