Wheat Diamond Cuts

Wheat Diamond Cuts – വീറ്റ് ഡയമണ്ട് കട്‌സ്

Wheat Diamond Cuts
Wheat Diamond Cuts

ഡയമണ്ട് കട്സ് നല്ല ടേസ്റ്റി ആയ ഒരു സ്നാക് ആണ് പക്ഷേ സാധാരണ നമ്മൾ മൈദ വെച്ചാണ് ഉണ്ടാക്കുന്നത് , അപ്പൊ ഹെൽത്തി ആയിട്ട് ഗോതമ്പ് പൊടി വെച്ച് ഉണ്ടാക്കി എടുത്താലോ.

വീറ്റ് ഡയമണ്ട് കട്‌സ്

ഗോതമ്പ് പൊടി – 1 കപ്പ്‌
പൊടിച്ച പഞ്ചസാര – 1/2 കപ്പ്‌
ഏലക്ക പൊടി – 1/2Tsp
മുട്ട – 1
ബേക്കിംഗ് സോഡാ – പിഞ്ച്
ഉപ്പ്- പിഞ്ച്

ഇൻഗ്രിഡിയെന്റ്‌സ് എല്ലാം കൂടി മിക്സ് ചെയ്ത് ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴക്കുക.10 മിനിറ്റ് അടച്ചു മാറ്റിവെക്കുക,അതിന് ശേഷം
ചപ്പാത്തിയെ ക്കാൾ കൊറച്ചു കൂടി കട്ടിയിൽപരത്തിയെടുക്കുക. ഒരു കത്തികൊണ്ട് ഡയമണ്ട് ആകൃതിയിൽ കട്ട് ചെയ്ത്ചൂടായ എണ്ണയിൽ ഇട്ട് നല്ലതുപോലെ വറുത്തെടുക്കുക. നല്ല ഹെൽത്തി ആയ വീറ്റ് ഡയമണ്ട് കട്‌സ് റെഡി ആയി. നല്ല ചൂട് കാപ്പി ചായ കൂടെ കഴിക്കാം.