Boiled Cassava with Yogurt Chutney ചെണ്ടമുറിയനും തൈരുചമ്മന്തിയും

ചെണ്ടമുറിയനും തൈരുചമ്മന്തിയും ലഞ്ചിന്‌.കുഴപ്പം ഇല്ലല്ലോ ?
കാലത്തു ഫ്രീസറിൽ നിന്നും കപ്പയെടുത്തിട്ടു ഇപ്പോളാണ് ഡീഫ്രോസ്ട് ആയി കിട്ടിയത്.അത് നികക്കെ വെള്ളം ഒഴിച്ചു വേവിച്ചു.വെന്തു പിളരാൻ തുടങ്ങിയപ്പോൾ കുറച്ചു ഉപ്പിട്ട്.പിന്നെ വെന്തു കഴിഞ്ഞപ്പോൾ വെള്ളം ഊറ്റി കളഞ്ഞു.
ഫ്രോസൺ പഴുത്ത കാന്താരി ഉപ്പും ചേർത്ത് നല്ലപോലെ അരച്ച്.ഇതിലോട്ടു അല്പം സവാളയും(ചെറിയ ഉള്ളി ആണ് നല്ലതു)കറിവേപ്പിലയും ചെറുതായി അരിഞ്ഞിട്ടു മുകളിൽ തെര് ഒഴിച്ച് നല്ലപോലെ ഇളക്കി.
എന്റെ ഉഗ്രൻ ലഞ്ച് കഴിഞ്ഞു.എനിക്ക് അറിയാം പലരും ഇത് കണ്ണ് വെക്കും എന്ന്.ഞാൻ അല്പം ഉപ്പു തലക്കു മുകളിൽ കൂടി പുറത്തോട്ടു എറിഞ്ഞായിരുന്നു. ആരുടേയും കൊതി കിട്ടാതിരിക്കാൻ

Boiled Cassava with Yogurt Chutney ചെണ്ടമുറിയനും തൈരുചമ്മന്തിയും Ready 🙂