ബനാന ഡേറ്റ്സ് കേക്ക് Banana Dates Cake

മൈദാ – 1 കപ്പ്
ഡേറ്റ്സ് – 3 / 4 കപ്പ് , ചെറുതായി മുറിച്ചത്
ബനാന – 1 വലുത്
അണ്ടിപ്പരിപ്പ് – 1 / 4 കപ്പ്
പഞ്ചസാര പൊടിച്ചത് – 1 / 2 കപ്പ്
ബേക്കിങ് പൌഡർ – 1 ടീസ്പൂൺ
ബേക്കിങ് സോഡാ – 1 / 2 ടീസ്പൂൺ
തൈര് – 1 / 4 കപ്പ്
വാനില എക്സ്ട്രാക്ററ് – 1 . 5 ടീസ്പൂൺ
വെജിറ്റബിൾ ഓയിൽ – 1 / 4 കപ്പ്

1 . ഓവൻ 180 ഡിഗ്രിയിൽ 15 മിനിറ്റു പ്രീ ഹീറ്റ് ചെയ്യുക. ഒരു ലോഫ് പാൻ ബട്ടർ പുരട്ടി , അതിൽ ഒരു ബട്ടർ പേപ്പർ വയ്ക്കുക.
2 .മൈദയിൽ ബേക്കിങ് പൌഡർ , ബേക്കിങ് സോഡാ ചേർത്ത് 2 – 3 തവണ അരിച്ചെടുക്കുക.
3 . നട്സ് , ഡേറ്റ്സ് 2 ടേബിൾസ്പൂൺ മൈദയിൽ മിക്സ് ചെയ്യുക.
4 . പഴം ഒരു സ്പൂൺ വച്ച് ഉടച്ചു അതിലേക്കു പഞ്ചസാര ചേർത്ത് മിക്സ് ചെയ്യുക . ഇതിലേക്ക് തൈര് ചേർത്ത് ഇളക്കുക. വെജിറ്റബിൾ ഓയിൽ ചേർത്ത് മിക്സ് ചെയ്യുക.
5 . വാനില എക്സ്ട്രാക്ററ് ചേർത്ത് മിക്സ് ചെയ്യുക. പിന്നെ മൈദാ 2 ബാച്ച് ആയി മിക്സ് ചെയ്തെടുക്കുക. ഇതിലേക്ക് നട്സ് , ഡേറ്റ്സ് ചേർക്കുക.
6 . ഇത് പാനിലേക്കു ഒഴിച്ച് 40 മിനിറ്റു ബേക് ചെയ്യുക. തണുത്ത ശേഷം മുറിച്ചു എടുക്കുക.

ബനാന ഡേറ്റ്സ് കേക്ക് Banana Dates Cake Ready 🙂

Member Ammachiyude Adukkala

This is a Profile of Members of Ammachiyude Adukkala. The Posts Appearing Here will be from "Submit your Recipe" Option of our Website