അവൽ 500 g( അവൽ ചെറുതീയിൽ 3,4 മിനിറ്റ് വറുത്ത് എടുക്കണം )
നാളീകേരം 2 എണ്ണം ചുരണ്ടിയത്
ശർക്കര 400 g പാനിയാക്കിയത് ( മധുരംകുട്ടൂകയോ കുറയ്ക്കുകയോ ചെയ്യാം)
പൊട്ടുകടല 150 g( ഒരു ടീ സ്പൂൺ നെയ് ഒഴിച്ച് വറുത്തെടുത്തത്)
എള്ള് 2 ടേബിൾ സ്പൂൺ (വറുത്തത്)
നെയ് 1 ടേബിൾ സ്പൂൺ
ഏലക്കാ പൊടിച്ചത് 2 ടീസ്പൂൺ
ചുക്ക് പൊടിച്ചത് 1/2 ടീ സ്പൂൺ
ജീരകം വറുത്ത് പൊടിച്ചത് 1 / 4ടീസ്പൂൺ
കശുവണ്ടി, ഉണക്കമുന്തിരി നെയ്യിൽ വറുത്തത്(Optional)
ആദ്യം ശർക്കര പാനി ചുവട് കട്ടിയുള്ള പാത്രത്തിലേക്ക് ഒഴിച്ച് ഇതിലേയ്ക്ക് ചുരണ്ടിയ നാളീകേരവും ചേർത്ത് ചെറുതീയിൽ വിളയിക്കുക കൂടെ പൊട്ടു കടലയും, എള്ളും ചേർത്ത് ഇളക്കുക .ശർക്കര പാനി വറ്റി തുടങ്ങുമ്പോൾ നെയ് ചേർത്ത് ഇളക്കിയ ശേഷം വൃത്തിയാക്കിയ അവൽ കുറേശ്ശേ ഇട്ട് ഇളക്കി യോജിപ്പിക്കുക. ശേഷം ബാക്കിയുള്ള ചേരുവകളായ ഏലക്കാ, ചുക്ക്, ജീരകപൊടികളും, കശുവണ്ടി, ഉണക്കമുന്തിരി വറുത്തതും ചേർത്ത് ഇളക്കി യോജിപ്പിച്ച് തീ ഓഫ് ചെയ്യാം.
Aval Vilayichathu Ready 🙂