ഗോതമ്പ് പൊടി കൊണ്ട് നല്ല സോഫ്റ്റായ വെള്ളയപ്പം Appam with Wheat Flour

ഗോതമ്പ് പൊടി കൊണ്ട് നല്ല സോഫ്റ്റായ വെള്ളയപ്പം Appam with Wheat Flour

എല്ലാവരും അരിയരച്ചു അല്ലെ വെള്ളയപ്പം ഉണ്ടാക്കാറ്. എന്നാൽ ഞാൻ ഇവിടെ ഗോതമ്പ് പൊടി ഉപയോഗിച്ച് എങ്ങനെ നല്ല സോഫ്റ്റായ, ക്രിസ്പിയായ വെള്ളയപ്പം ഉണ്ടാക്കാം എന്ന റെസിപ്പി ആണ് ഷെയർ ചെയ്യുന്നത്. എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കണേ..

ചേരുവകൾ :-

ഗോതമ്പ് പൊടി – 1 കപ്പ്
അവൽ – ½ കപ്പ്
വെള്ളം – 1 ½ കപ്പ്
പഞ്ചസാര – 1 ടി സ്പൂൺ
യീസ്റ്റ് – 2 നുള്ള്
ആവശ്യത്തിന് ഉപ്പ്

ഉണ്ടാക്കുന്ന വിധം

ആദ്യമായി അവൽ 5 മിനുറ്റ് വെള്ളത്തിൽ കുതിർത്തു വെക്കാം. ഞാൻ ഇവിടെ പേപ്പർ അവൽ ആണ് ഉപയോഗിച്ചിരിക്കുന്നത്.

ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഗോതമ്പ് പൊടി, അവൽ, യീസ്റ്റ്, പഞ്ചസാര എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് നന്നായി അരച്ചെടുക്കുക. ഒരു പാത്രത്തിലേക്ക് മാറ്റി അതിന് മുകളിൽ ആവശ്യത്തിന് ഉപ്പ് ഇട്ട് പാത്രം അടച്ചുവെക്കുക. ഏകദേശം 6 മുതൽ 8 മണിക്കൂർ വരെ ഇത് fermentation ചെയ്യാൻ വേണ്ടി മാറ്റിവെക്കുക.

8 മണിക്കൂറിനുശേഷം മാവ് നന്നായി ഇളക്കുക.

അപ്പ ചട്ടി ചൂടാക്കി മാവ് അതിലേക്ക് ഒഴിച്ച് അപ്പം ചുട്ടെടുക്കാവുന്നതാണ്.

ഗോതമ്പ് പൊടി ആയതിനാൽ ഈ അപ്പവും ചൂടോടെ കഴിക്കുന്നതാണ് നല്ലത് കുറച്ചുകഴിയുമ്പോൾ അതിൻ്റെ crispness നഷ്ടമാകും

Minu Asheej