ഒരു ഗ്ലാസ് അരിപ്പൊടി ഉപ്പും ജീരകപൊടിയും ഇട്ട്ഇ ടിയപ്പത്തിന് കുഴക്കുന്ന പോലെ മാവ് ശരിയാക്കുക. അതിലേക്ക് ഒരു കപ്പ് തേങ്ങാ തിരുമിയത് ചേർത്ത് നന്നായി കുഴച്ച് ചെറിയ ഉരുളകളാക്കി ഇഡ്ഡലി പാത്രത്തിൽ വെച്ച് പുഴുങ്ങി എടുക്കുക
പാൻ അടുപ്പിൽ വെച്ച് ഒരു സ്പൂൺ നെയ്യൊഴിച്ച് അതിൽ കടുക് പൊട്ടിച്ച് നാലു കൊച്ചു ഉള്ളി അരിഞ്ഞതും 4 വറ്റൽമുളകും. ഒരു സ്പൂൺ ഉഴുന്നും കുറച്ച് കറിവേപ്പിലയും വറുക്കുക. അതിലേക്ക് അര കപ്പ് തേങ്ങാതിരുവിയത് ചേർത്ത് ഇളക്കി നേരത്തേ ഉണ്ടാക്കി വെച്ച കൊഴുക്കട്ട ചേർത്ത് ‘ഇക്കുക. Ammini Kozhukatta റെഡി.
