മല്ലിയിലയും കടലമാവും ചേർത്ത പറാട്ട Paratta with Cilantro and Chickpea Flour

Paratta with Cilantro and Chickpea Flour
രണ്ടു കപ് ഗോതമ്പു പൊടി അര കപ് കടലമാവ് അര കപ് മല്ലി ഇല ചെറുതായി അരിഞ്ഞത് ഉപ്പും ക്രഷ്ഡ് ചുമന്ന മുളകും രുചി അനുസരിച്ചു രണ്ട ടേബിൾസ്പൂൺ നിറയെ അധികം പുളി ഇല്ലാത്ത തൈര് എല്ലാം കൂടി നല്ലപോലെ മിക്സ് ചെയ്യുക. അല്പം വെള്ളം കൂടി വേണ്ടി വരും.ശേഷം ചെറിയ ഉരുളകൾ ആയി എടുത്തു കനം കുറച്ചു പരത്തി തവയിൽ തിരിച്ചും മറിച്ചും ഇട്ടു മീഡിയം തീയിൽ വെന്തു എണ്ണ/ ഘീ എന്തെങ്കിലും പെരട്ടി എടുക്കുക.
ഞാൻ ഉടനെ ചൂടോടെ ആണ് കഴിക്കുന്നത് എങ്കിൽ എണ്ണ തൂക്കാതെ അല്പം ബട്ടർ അല്ലെങ്കിൽ ഗീ മുകളിൽ ഒഴിച്ച് കഴിക്കും.
അല്പം തൈരും ഒരു കഷ്ണം മാങ്ങ അച്ചാറും കൂടെ ഉണ്ടെങ്കിൽ നല്ല രുചിയാണ്
ടിപ്സ്:ചപ്പാത്തി പറാട്ട എപ്പോളും മീഡിയം തീയിൽ വേവിക്കുക.അല്ലെങ്കിൽ ഡ്രൈ ആയി പോവും.സോഫ്റ്റ് ആയിരിക്കില്ല.പരത്തുമ്പോൾ even ആയിരിക്കണം വേവ് എല്ലായിടത്തും ഒരു പോലെ കിട്ടില്ല.പിന്നെ ഒന്ന് കറക്കി കറക്കി സൈഡുകൾ നടുവിലേക്ക് മാറ്റി കൊടുത്തുകൊണ്ട് ഇരുന്നാൽ നടു കരിഞ്ഞു പോവില്ല.പിന്നെ സൈഡുകൾ വെന്തും കിട്ടും
ഞാൻ ആട്ട കുഴച്ചാൽ ഉടനെ ഉണ്ടാക്കും അധികം നേരം വച്ചിരുന്നാൽ ആട്ട ലൂസ് ആയി പോകും