Trivandrum Style Vatta Curry

Trivandrum Style Vatta Curry

ഇന്ന് കുറച്ചു വറ്റ കിട്ടി..

Trivandrum Style Vatta Curry

അപ്പോൾ തിരുവനന്തപുരം സ്റ്റൈൽ കറി വെച്ചാൽ കൊള്ളാമെന്നു തോന്നി..

അങ്ങനെ വറ്റ മുരിങ്ങക്കായ കറി ഉണ്ടാക്കി..

ആലപ്പുഴ കാരി ആയതുകൊണ്ട് വാളന്പുളിക്കുപകരം കുടംപുളിയാണ് ചേർത്തത്..
ചേരുവകൾ..
മല്ലിപൊടി -2സ്പൂൺ 
മുളകുപൊടി -2സ്പൂൺ
മഞ്ഞപ്പൊടി -1/4 സ്പൂൺ
തേങ്ങചിരകിയതു.-1/2തേങ്ങയുടേത്
മുരിങ്ങക്കായ -1
പച്ചമുളക് – 4
ഉള്ളി അരിഞ്ഞത് -1സ്പൂൺ

ഒരു പാനിൽ മല്ലിപൊടി, മുളകുപൊടി, മഞ്ഞപ്പൊടി എന്നിവ എണ്ണ ചേർക്കാതെ മൂപ്പിക്കുക… അതിലേയ്ക്ക് തേങ്ങ ചേർത്ത് ഇളക്കുക… ശേഷം മിക്സിയിൽ നന്നായി അരച്ചെടുക്കുക…
ചട്ടി അടുപ്പിൽ വെച്ചു ചൂടാവുമ്പോൾ ആവശ്യത്തിന് എണ്ണ ഒഴിക്കുക.. കടുക്, ഉലുവ എന്നിവ ചേർത്ത് പൊട്ടിക്കഴിയുമ്പോൾ ഉള്ളി, പച്ചമുളക്, വേപ്പില എന്നിവ ചേർത്ത് വഴറ്റുക.. പിന്നീട് അരപ്പ് ചേർക്കുക.. പുളിയും മുരിങ്ങക്കായും കൂടെ ചേർക്കുക.. പാകത്തിന് വെള്ളമൊഴിച്ചു അരപ്പ് തിളയ്ക്കുമ്പോൾ മീൻകഷണങ്ങൾ ചേർക്കുക… നന്നായി വറ്റി എണ്ണ തെളിയുമ്പോൾ വാങ്ങി വെയ്കാം.. അടിപൊളി Trivandrum Style Vatta Curry തയ്യാർ

Sumi Anil