ബീഫ് ഇടിച്ചു വറുത്തത് Tenderized Spicy Beef Roast

ബീഫ് ഇടിച്ചു വറുത്തത് Tenderized Spicy Beef Roast

നല്ല തണുപ്പുള്ള മഴയത്തു എരിവുള്ള ബീഫ് ഇടിച്ചതും, കപ്പ പുഴുങ്ങിയതും കട്ടൻ കാപ്പിയും ഉണ്ടേൽ പിന്നേ വേറൊന്നും വേണ്ട…
തണുപ്പു കൂടിയ കിഴക്കൻ ഭാഗത്തേക്ക് ബീഫ് ഇടിച്ചു വറുത്തത് ഒരു സ്ഥിരം ഐറ്റമാണ്..

ഇപ്പൊ മഴയൊക്കെ തകർക്കുവല്ലേ.. എന്നുമിങ്ങനെ ബീഫ് കറിയും ഉലർത്തിയതുമൊക്കെ മതിയോ.. വൈകുന്നേരം ഇച്ചിരി ബീഫ് ഇടിച്ചു വറുത്തു വീട്ടുകാരെ ഒക്കെ ഒന്ന് ഞെട്ടിക്കാം…

ആദ്യം ബീഫ് 1/2 ഇഞ്ചു കനത്തിൽ സാമാന്യം വലുപ്പമുള്ള ചതുര കഷ്ണങ്ങളക്കി മുറിച്ചൂ.. പറഞ്ഞു വരുമ്പോ steak ന്റെ പരുവം..

ഇനി സാധാരണ ബീഫ് വേവിക്കുന്ന പോലെ കുക്കറിൽ ഉപ്പും 1 സ്പൂൺ മുളക് പൊടി, 1/2 സ്‌പൂൺ കുരുമുളക്പൊടി , 1 സ്പൂൺ ബീഫ് മസാല, 1/2 സ്പൂൺ പെരും ജീരകം പൊടിച്ചതും ഇത്തിരി മഞ്ഞൾപൊടിയും വെളിച്ചെണ്ണയും ചേർത്ത് ബീഫിൽ കൈ കൊണ്ട് നന്നായി തിരുമ്മി പിടിപ്പിച്ചു.

ബീഫ് വേവുന്ന സമയം കൊണ്ട് അര കല്ലിൽ കുരുമുളകു തരു തരുപ്പായി പൊടിച്ചു വച്ചു…

വേറൊരു സാമാന്യം വല്യ പാത്രത്തിൽ
ബീഫ് പൊതിഞ്ഞിരിക്കാനും വേണ്ടിയുള്ള അളവിൽ 2 സ്പൂൺ മുളകുപൊടിയും, 1 സ്പൂൺ ബീഫ് മസാലയും, 1 സ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചതും ഉപ്പും കുറച്ചു വെള്ളത്തിൽ ചാലിച്ച് വെക്കാം…

ഇനി വെന്ത ബീഫ് കഷ്ണങ്ങൾ ഓരോന്ന് അര കല്ലിൽ വച്ച് അമ്മി കല്ല് നേരെ പിടിച്ചു, ചുവടു കൊണ്ട് പൊടിച്ച കുരുമുളക് വച്ച് ബീഫിൽ 5,6 ഇടിച്ചു… ഇപ്പൊ ബീഫ് നല്ല വണ്ണം പതുങ്ങി കനം തീരെ കുറഞ്ഞു വരും.. രണ്ടു സൈഡും ഇത് പ്പോലെ കുരുമുളക് പൊടിച്ചത് വച്ച് ഇടിക്കാം.

ഇനി ഇടിച്ചെടുത്ത ബീഫ് നേരത്തെ തയ്യാറാക്കിയ കൂട്ടിൽ ഇട്ടു നന്നായി മസാല തേച്ചു പിടിച്ചു 10 മിനിറ്റ അവിടെ ഇരുന്നോട്ടെ.

ഇനി വെളിച്ചെണ്ണയിൽ നന്നായി വറുതെടുക്കാം അധികം എണ്ണയുടെ ആവശ്യമില്ല… രണ്ടു വശവും മൊരിച്ചു ഇങ്ങെടുത്തോ.

ഇനി നല്ല എരിവ് ഉണ്ടാകുമെന്നു മാത്രമല്ല, കഴിക്കണമെങ്കിൽ നല്ല പല്ലും വേണം…
ഒരുപാട് ബലം കൊടുത്തു ഇടിച്ചാൽ ഇറച്ചി പിന്നി പോവും
അര കല്ല് ഇല്ലാത്തവർ ഇടി കല്ലോ, ചപ്പാത്തി കമ്പോ ഒക്കെ വച്ച് ഇടിച്ചിങ് എടുത്തോ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x