ആവശ്യം ഉള്ള ചേരുവകൾ
1) താറാവ് – മുക്കാൽ കിലോ
2) മഞ്ഞൾ പൊടി – കാൽ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വിനാഗിരി /നാരങ്ങനീര് – ഒരു സ്പൂൺ
3) വെളിച്ചെണ്ണ – ആവശ്യത്തിന്
4) കടുക് – ആവശ്യത്തിന്
കറിവേപ്പില – ഒരു തണ്ട്
5) സവാള – വലിയ ഒരെണ്ണം കനം കുറച്ചു
നീളത്തിൽ അരിഞ്ഞത്
കൊച്ചുള്ളി – സവാള എടുത്ത അതേ അളവിൽ കഷണങ്ങൾ ആക്കിയത്
പച്ചമുളക് – 3 മുതൽ 4 വരെ. കീറി എടുത്തത്
വെളുത്തുള്ളി – ഒരു കുടം ചെറുതായി അരിഞ്ഞത് അല്ലെങ്കിൽ ചതച്ചത്
ഇഞ്ചി – ഒരു മീഡിയം കഷ്ണം ചെറുതായ് അരിഞ്ഞത് അല്ലെങ്കിൽ ചതച്ചത്
6) മല്ലി പൊടി – ഒന്നേ മുക്കാൽ സ്പൂൺ
മഞ്ഞൾ പൊടി – കാൽ സ്പൂൺ
ഗരം മസാല പൊടി – ഒരു സ്പൂൺ
7) വെള്ളം – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
കുരുമുളക് പൊടി – അര സ്പൂൺ
ഉണ്ടാക്കുന്ന വിധം
താറാവ് കഷ്ണങ്ങൾ നല്ലപോലെ കഴുകി രണ്ടാമത്തെ ചേരുവ ഉപയോഗിച്ച് 30 മിനിറ്റെസ് marinate ചെയ്തു വെക്കുക
അടി കട്ടിയുള്ള ഒരു പാത്രത്തില് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ marinate ചെയ്തു വെച്ചിരിക്കുന്ന താറാവ് കഷണങ്ങൾ വറുത്തു കോരുക. ഒന്നു ഗോൾഡൻ ബ്രൗൺ കളർ ആയാൽ മതി.
അതേ എണ്ണയിൽ തന്നെ കടുക് പൊട്ടിച്ചു ഒരു തണ്ട് കറിവേപ്പില ഇട്ട ശേഷം അഞ്ചാമത്തെ ചേരുവകൾ ഓരോന്നായി ഇട്ടു വഴറ്റുക. എല്ലാം നല്ലപോലെ വഴണ്ട് കിട്ടണം.
ഇതിലേക്ക് ആറാമത്തെ ചേരുവകൾ ഓരോന്നായി ചേർത്ത് നല്ലപോലെ മിക്സ് ചെയ്യണം. പൊടികളുടെ എല്ലാം പച്ചമണം മാറുന്ന വരെ നല്ലപോലെ ഇളക്കി എടുക്കണം.
ഇനി ഇതിലേക്ക് വറുത്തു മാറ്റി വെച്ചേക്കുന്ന താറാവ് കഷ്ണങ്ങൾ ഇട്ടു മിക്സ് ചെയ്യുക. ഇതിലേക്ക് ഏഴാമത്തെ ചേരുവകളും ചേർത്ത് നല്ലപോലെ ഇളക്കി പാത്രം അടച്ചു വെച്ച് ഒരു 10- 15 മിനിറ്റെസ് നല്ലപോലെ കുക്ക് ചെയ്തെടുക്കുക.
താറാവ് വരട്ടിയത് | താറാവ് പിരളൻ റെഡി.