SPECIAL CHICKEN CURRY
അര കിലോ ചിക്കൻ കഴുകി വൃത്തി ആക്കിയതിനു ശേഷം അര ടീസ്പൂൺ മുളക് പൊടി അര ടീസ്പൂൺ കുരുമുളകു പൊടി, ഉപ്പ് ചേർത്തു പുരട്ടി വയ്ക്കണം.
ഒരു ഫ്രയിങ് പാനിൽ മൂന്ന് ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് രണ്ട് മീഡിയം സൈസ് സബോള സ്ലൈസ് ചെയ്ത് ബ്രൗൺ നിറം ആകുന്നതു വരെ ഫ്രൈ ചെയ്ത് കോരി വയ്ക്കണം. ആ എണ്ണയിൽ തന്നെ പുരട്ടി വയ്ച്ച ചിക്കൻ അധികം ഫ്രൈ ആകാതെ ഒന്ന് വറുത്തു കോരണം.
ഒരു മീഡിയം സൈസ് സബോള, ഒരു കഷണം ഇഞ്ചി, നാല് വെളുത്തുള്ളി, രണ്ടു ടീസ്പൂൺ പൊതിന ഇല, ഒരു മീഡിയം സൈസ് ടൊമാറ്റോ – ഇവയെല്ലാം കൊത്തി അരിയണം.
ഈ അരിഞ്ഞതും നാല് ബദാം ഒരു ടേബിൾ സ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മഞ്ഞൾ പൊടി, എല്ലാം വഴറ്റണം. ഇത് തണുത്ത ശേഷം നല്ല പോലെ അരക്കണം .
ഇപ്പോൾ അരച്ചതും, ആദ്യം സബോള ഫ്രൈ ചെയ്തതും വറുത്ത ചിക്കെനും ഒരു കപ്പ് തൈരും യോചിപ്പിച് ചെറു തീയിൽ അര കപ്പ് ചൂട് വെള്ളം ചേർത്ത്] വേവിക്കണം.
ചിക്കെൻ വെന്തു കഴിഞ്ഞു വാങ്ങി വെക്കണം. ഈ കറി പൊറോട്ട, ചപ്പാത്തി, ഫ്രൈഡ് റൈസ്, പ്ലെയിൻ റൈസ്ന്റെ കൂടെ നല്ലതായിരിക്കും.
SPECIAL CHICKEN CURRY Ready