ഊണിന്റെ കൂടെ ഒരു സിമ്പിൾ കരിമീൻ പൊള്ളിച്ചതു. Simple Karimeen Pollichathu
ഒരുപാട് ഐറ്റംസ് ഒന്നും ഇല്ല. ഇത്തിരി തേങ്ങ ഇത്തിരി ചുവന്നുള്ളി അഞ്ചാറു പച്ചമുളക് ഇഞ്ചി. അഞ്ചാറു അല്ലി വെളുത്തുള്ളി ഒരു നുള്ള് മഞ്ഞൾപൊടി.ഉപ്പ് മുളകുപൊടി വേണമെങ്കിൽ ഇത്തിരി. എല്ലാം കൂടി ഒന്നു ചതച്ചു എടുക്കുക. കറിവേപ്പില മറക്കണ്ട കേട്ടോ.
കരിമീൻ വൃത്തിയായി കഴുകി ഇത്തിരി നേരം cheru മണം പോകാൻ ആട്ടപൊടിയിൽ ഇത്തിരി vinegar ഒഴിച്ച് അതിൽ മുക്കി vaykuka. അതിൽ നന്നായി മുങ്ങി കിടക്കനും കേട്ടോ. എന്നിട്ടു 20മിനിറ്റ് kaxhinju എടുത്തു നന്നായി വരഞ്ഞു നേരത്തെ തയാർ ചെയ്തമിക്സ് വെച്ച് നന്നായി പൊതിഞ്ഞു വയ്ക്കണം. ഒരു വാഴയിലയിൽ പൊതിഞ്ഞു വെക്കുക. അതിനു ശേഷം ചീനിചട്ടി യിൽ ഒരു തുള്ളി ഓയിൽ ഒഴിച്ച് കരിമീൻ അതിൽ ഇട്ടു വേവിക്കുക. ഒരു വശത്ത് ഇല vadumol തിരിച്ചു ഇട്ടു വേവിക്കുക. ഏകദേശം ഒരു 15mint എങ്ങനെ ചെറു തീയിൽ വേവിക്കുക ചൂടോടെ കഴിക്കുക.
Nb റെസിപ്പി സിമ്പിൾ ആണെങ്കിലും ടേസ്റ്റ് ഭയങ്കര പവര്‍ഫുളാണ് കേട്ടോ. എല്ലാവരും ട്രൈ ചെയ്യണേ.