ചെമ്മീൻ ഉരുളകിഴങ്ങു മസാല. Prawns with Potato Curry
വളരെ വേഗത്തിൽ തയ്യാറാക്കാവുന്ന രുചികരമായ വിഭവമാണ്.
ചെമ്മീൻ (കഴുകി വൃത്തിയാക്കിയത് ) 250g.
മുളകുപൊടി 1 സ്പൂൺ.
മഞ്ഞൾപൊടി 1/4 സ്പൂൺ.
കുരുമുളകുപൊടി 3 നുള്ള്.
ഉരുളകിഴങ്ങ് (ചെറുതായ് നുറുക്കിയത് ) 1.
സവോള (ചെറുതായ് അരിഞ്ഞത് ) 1.
വെളുത്തുള്ളി 5 അല്ലി.
ഇഞ്ചി ചെറിയ കഷ്ണം.
പച്ചമുളക് 3 എണ്ണം.
തക്കാളി (അരച്ചത് ) 1.
വെളിച്ചെണ്ണ 2 സ്പൂൺ.
ഉപ്പ്.
കരുവേപ്പില.
വെള്ളം.
ചെമ്മീൻ ഉപ്പും മഞ്ഞൾ പൊടിയും 1/2 സ്പൂൺ മുളകുപൊടിയും കുറച്ചു വെള്ളവും ചേർത്തു വേവിച്ചെടുക്കുക.
വെളുത്തുള്ളിയും ഇഞ്ചിയുംപച്ചമുളകും കൂടി അരച്ചെടുക്കുക
ചീനച്ചട്ടിയിൽ ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടായ ശേഷം ഇഞ്ചി വെളുത്തുള്ളി പച്ചമുളകു അരപ്പു ചേർത്തു വഴറ്റുക. പച്ചമണം പോയ ശേഷം, അതിലേക്കു ഉരുളകിഴങ്ങും സവോളയും ഉപ്പും ചേർത്തു വഴറ്റുക
ഉരുളകിഴങ്ങു വേവായ ശേഷം തക്കാളി അരച്ചതു ചേർത്തു ഒന്നിളക്കി ബാക്കി മുളകുപൊടി ചേർത്തു നന്നായ് ഇളക്കുക. ശേഷം അതിലേക്കു ചെമ്മീൻ വേവിച്ച വെള്ളം മാത്രം ചേർക്കുക.
ഒരുമിനുറ്റു നേരം അടച്ചു വേവിക്കുക. ശേഷം അതിലേക്കു വേവിച്ച ചെമ്മീനും കുരുമുളകുപൊടിയും കറിവേപ്പിലയും ബാക്കി വെളിച്ചെണ്ണയും ചേർത്തു അടച്ചു വെച്ചു വേവിക്കുക.
കുറുകിയ ശേഷം ഉപയോഗിക്കുക