ചേരുവകൾ :-
ചെമ്മീൻ. 500gm
സവാള. 1 എണ്ണം
കുഞ്ഞുള്ളി. 5 എണ്ണം
കുരുമുളക്.3 എണ്ണം
പച്ചമുളക്. 2 എണ്ണം
വെളുത്തുള്ളി.3 അല്ലി
ഇഞ്ചി. ഒരു ചെറിയ കഷണം
മുളകുപൊടി.1/4ടീസ്പൂൺ
മല്ലിപൊടി. 1/2 ടീസ്പൂൺ
മഞ്ഞൾപൊടി.1/4 ടീസ്പൂൺ
തക്കാളി. 1 എണ്ണം
അംച്ചൂർ പൗഡർ.1 നുള്ള് (optional)
(ഉണക്കിയ മാങ്ങാ പൊടി )
കറിവേപ്പില.ആവശ്യത്തിന്
വെളിച്ചെണ്ണ. ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം :-
ചെമ്മീൻ വൃത്തിയാക്കി നന്നായി കഴുകി വക്കുക. സവാള, ഇഞ്ചി, വെളുത്തുള്ളി പൊടിപൊടിയായി അരിയുക.പച്ചമുളക് കീറി വക്കുക. ചെമ്മീനിൽ മഞ്ഞൾപൊടി, മല്ലിപൊടി, മുളകുപൊടി, ഉപ്പ്, കുരുമുളക് കുകുരു ആയി ചതച്ചതും ചേർത്തു ഒരു 10 മിനുട്ട് വക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി സവാള ഇട്ട് ഒന്നുവഴറ്റി കുഞ്ഞുള്ളിയും, ഇഞ്ചിയും, പച്ചമുളകും, വെളുത്തുള്ളിയും,കറിവേപ്പിലയും ചേർക്കുക. പച്ചമണം മാറുന്നതുവരെ വഴറ്റുക. ഇതിലേക്ക് ചെമ്മീൻ ഇടുക. തക്കാളിയും ചെറുതായി മുറിച്ചു ചേർക്കുക. അംച്ചൂർ പൗഡർ വേണമെങ്കിൽ ചേർക്കാം. ഒരു 10 മിനുട്ട് അടച്ചു വച്ച് വേവിക്കുക. അതിൽ തനിയെ വെള്ളം ഉണ്ടാകും. നമ്മളത് വേണ്ടത്ര ഡ്രൈ ആക്കിയെടുക്കുക. അങ്ങിനെ നമ്മുടെ “ചെമ്മീൻ മസാല ” റെഡി