Prawns Biriyani
ആദ്യം ചെമ്മീനിൽ ഉപ്പ്, മഞ്ഞൾപൊടി, മുളകുപൊടി ,അല്പം ഗരം മസാല ,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ തിരുമ്മി കുറച്ചു സമയം വെച്ചിട്ട് ഫ്രൈ ചെയുക ..
ഗാര്‍ണിഷ് ചെയ്യാനായി കുറച്ചു സവാള , അണ്ടിപ്പരിപ്പ് ,മുന്തിരി വറുത്തു മാറ്റി വക്കുക …ഒരു പാനിൽ അല്പം നെയ്യ് ,ഓയിൽ എന്നിവ ഒഴിച്ച് സവാള, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് വഴറ്റുക … അതിലേക്കു മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപൊടി, പെരുംജീരക പൊടി എന്നിവ ചേർത്ത് വഴറ്റി തക്കാളി ചേർക്കുക …വെള്ളം ചേർക്കണമെങ്കിൽ അല്പം ചൂട് വെള്ളം ഒഴിക്കുക .. മൂടിവച്ച് തക്കാളി വെന്തു ഉടയുമ്പോൾ അതിലേക്കു അല്പം നാരങ്ങാ നീര്,മല്ലി ഇല, പുതിന ഇല ചേർക്കുക …ഗ്രേവി പാകമായാൽ ഫ്രൈ ചെയ്ത ചെമ്മീൻ ചേർത്ത് ഇളക്കി എടുക്കുക …ബിരിയാണിക്കുള്ള മസാല റെഡി ….
റൈസ് വേവിച്ചു എടുക്കുക …ഒരു പാത്രത്തിൽ അല്പം നെയ് ഒഴിച്ച് റൈസ് കുറച്ചു ഇട്ടു കൊടുക്കുക ..അതിന്റെ മുകളിൽ ചെമ്മീൻ മസാല … അങ്ങിനെ ലയർ ആക്കി ഓരോന്ന് നിരത്തുക ..ഇടയ്ക്കു നെയ്യ്, മല്ലി -പുതിന ഇല ,ഗരം മസാല പൊടിച്ചത് എന്നിവ ചേർത്ത് കൊടുക്കുക … അവസാനം മുകളിൽ ആയി ഗാര്‍ണിഷ് ഐറ്റംസ് വിതറുക . പാത്രം അടച്ചു വച്ച് ഒരു പാനിന്റെ മുകളിൽ വച്ച് 25 മിനിറ്റ് മീഡിയം തീയിൽ ധം ചെയ്തു എടുക്കുക…
Prawns Biriyani Ready 🙂