Pork Vindaloo
A Good Laugh and a long sleep are the best cure for anything. ഇത് ഒരു പഴം ചെല്ലു ആണ്. എന്നാൽ എനിക്ക് ചിരിക്കുന്നത്തിനും ഉറങ്ങുന്നതിനു മുമ്പ് മനസു നിറഞ്ഞു ആരോഗ്യപ്രദമായ ആഹാരം വയർ നിറയെ തിന്നണം. പിന്നെ സ്വന്തം കൈ കൊണ്ട് ഉണ്ടാക്കിയത് ആണെങ്കിൽ അതിൽ എന്തെല്ലാം അടങ്ങിയിട്ടു ഉണ്ട് എന്നും ഉണ്ടാക്കുന്നതിന്റെ വിഷമംങ്ങളും അറിയാൻ സാധിക്കും. അങ്ങനെ വരുമ്പോൾ രുചിയും കൂടും കൂടുതൽ ആസ്വദിക്കാനും കഴിയും
പിന്നെ എന്റെ നല്ല പ്ലേറ്റിലെ (ഇത്രയും കഷ്ടപെട്ടതല്ലേ നല്ല പ്ലേറ്റ് അലമാരിയിൽ നിന്നും എടുത്തു കേട്ടൂ ഇന്നത്തേക്കിനു മാത്രം) കപ്പയുടെയും കറിയുടെയും വലിപ്പവും തൂക്കവും ആരും നോക്കണ്ട. ഒന്നും പറയണ്ട. കാരണം അങ്ങനെ ചെയ്യുന്നത് നല്ലതല്ല എന്നാണ് വെപ്പ്.
നല്ല ദശയും ഫാറ്റും ഉള്ള പന്നി ഇറച്ചി ചെറുതായി മുറിക്കുക.ഞാൻ outer fat അല്ലെങ്കിൽ തൊലി കളഞ്ഞു.കാരണം ഇതിലാണ് കൊളെസ്ട്രോൾ ഉണ്ടാക്കുന്ന കൊഴുപ്പു എന്ന് പറയപ്പെടുന്നു .
ഒരു വലിയ പാത്രത്തിൽ മഞ്ഞൾ, മുളക്, മല്ലി എന്നിവ പൊടി ആക്കിയതും ഗരം മസാലയും ഉപ്പും ചേർത്ത് അല്പം വിന്നാഗിരിയിൽ .കുഴക്കുക. ഇതിലേക്ക് ഇറച്ചി കഷണങ്ങൾ ഇട്ടു നല്ലപോലെ ഇളക്കി അടച്ചു വെച്ച് ഫ്രിഡ്ജിൽ നാലഞ്ചു മണിക്കൂർ അല്ലെങ്കിൽ overnight വെക്കുക.
പാകം ചെയ്യുന്നതിന് മുമ്പ് ഇറച്ചി വെളിയിൽ എടുത്തു റൂം temperature ഇൽ കൊണ്ട് വരിക. ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഇഞ്ചി ഉള്ളി വെളുത്തുള്ളി അല്പം കറിവേപ്പില എന്നിവ ഇട്ടു വഴറ്റി മീറ്റും ഇട്ടു വഴറ്റി ചെറു തീയിൽ മുപ്പതു അല്ലെങ്കിൽ നാൽപതു മിനിറ്റ് വേവിക്കുക. വേവ് മീറ്റിന്റെ ക്വാളിറ്റിയും കഷണഗുൾടെ വലിപ്പവും അനുസരിച്ചു ഇരിക്കും. ഇടയ്ക്കു ഒന്ന് രണ്ടു പ്രാവശ്യം ഇളക്കി കൊടുത്താൽ അടിയിൽ പിടിക്കുന്നുണ്ടോ എന്ന് കൂടി അറിയാൻ സാധിക്കും.
ഞാൻ അല്പം ടൊമാറ്റോ പേസ്റ്റ് ഇട്ടിരുന്നു. അതുകൊണ്ടു
ചാറിനു കുറച്ച കൂടി കൊഴുപ്പും കിട്ടി കറിക്കു നല്ല കളറും കിട്ടി. സാധാരണ കാശ്മീരി മിർച് അല്ലെങ്കിൽ പപ്പറിക്ക ആണ് ഉപയോഗിക്കാറ്. എന്നിക്കു രണ്ടും ഇല്ലായിരുന്നു.