Mutton Roast - മട്ടൺ റോസ്റ്റ്

Mutton Roast – മട്ടൺ റോസ്റ്റ്

Mutton Roast – മട്ടൺ റോസ്റ്റ്.

രുചിയോടെ എളുപ്പത്തത്തിലുണ്ടാക്കാം.

ചേരുവകൾ :
മട്ടൺ 1/2 kg
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 tbsp
മുളക് പൊടി1tsp
മഞ്ഞൾ പൊടി 1/2 tsp
ഉപ്പ് 1/2 tsp
വാളൻപുളി വെള്ളം 1tsp
ഇതെല്ലാം നന്നായി കുഴച്ചു 1/2 മണിക്കൂർ മൂടി വെക്കുക.
ശേഷം. പ്രഷർ കുക്കറിൽ വേവിച്ചെടുക്കുക (12 മിനിറ്റ് ). കഷ്ണങ്ങളും ഗ്രേവിയും വേറെ വേറെ വെക്കുക.
വഴറ്റാനുള്ള ചേരുവകൾ :
സവാള നീളത്തിലരിഞ്ഞത് 2 മീഡിയം
പച്ചമുളക് കീറിയത് 1
ഇഞ്ചി നീളത്തിലാരിഞ്ഞത് 1/2″ കഷ്ണം
കാശ്മീരി ചില്ലി പൌഡർ 1 tsp
മല്ലിപ്പൊടി 1 tsp
കുരുമുളക്പൊടി 1/2 tsp
പെരുംജീരകം 1/2 tsp
ഗരം മസാല 1/2 tsp
വേപ്പില 2തണ്ട്
ഉലുവ 1/4 tsp
വെളിച്ചെണ്ണ 2 tbsp
വെളിച്ചെണ്ണ ചൂടാക്കി ഉലുവ പൊട്ടിച്ചശേഷം ഇഞ്ചി മൂപ്പിക്കുക. സവാളയും പച്ചമുളകും വേപ്പിലയും ചേർത്ത് ഉള്ളിയുടെ നിറം മാറി വരുമ്പോൾ പെരുംജീരകം ചേർത്ത് ചൂടാക്കുക., തീ കുറച്ച ശേഷം കാശ്മീരി ചില്ലി പൌഡറും മല്ലിപൊടിയും ഗരം മസാലയും ചേർത്ത് മൂക്കുമ്പോൾ മാറ്റിവെച്ച ഗ്രേവി ചേർത്തിളക്കി വറ്റി വരുമ്പോൾ മട്ടൺ കഷ്ണങ്ങളും കുരുമുളക് പൊടിയും കുറച്ചു വേപ്പിലയും കൂടി ചേർത്തിളക്കി വാങ്ങുക. മസാല, കഷ്ണങ്ങളിൽ നല്ല പൊതിഞ്ഞിരിക്കണം

Mutton Roast – മട്ടൺ റോസ്റ്റ് Ready

Watch Online on YouTube

Saji Hyder Ali
Saji Hyder Ali