MUTTON BIRIYANI MARRIAGE STYLE

പാചകം എന്താണ് എന്ന് അറിയാത്തവർക്ക് പോലും ഇനി MUTTON BIRIYANI തയ്യാറാക്കാം, അതും കല്യാണ വീട്ടിലെ MUTTON BIRIYANI അതെ രുചിയിൽ അതെ അളവിൽ, യാതൊരു എസ്സെൻസ് ഉം ചേർക്കാത്ത MUTTON BIRIYANI പക്ഷെ വീടെ മണക്കും

ചേരുവകൾ
1)ജീരക സമ്പ ബിരിയാണി അരി -500ഗ്രാം
2)മട്ടൺ -250ഗ്രാം
3)നെയ്യ് -2സ്പൂൺ
4)എണ്ണ -50മില്ലി
5)പട്ട -3 എണ്ണം
6)ഗ്രാമ്പു -3 എണ്ണം
7)ഏലക്കായ -3എണ്ണം
8)ബിരിയാണി ഇല -2 എണ്ണം
9)ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1വലിയ സ്പൂൺ
9)സവാള -3
10)തക്കാളി -4
11)പച്ചമുളക് -2
12)മുളക് പൊടി -1 സ്പൂൺ
13)മഞ്ഞൾ പൊടി -1/2സ്പൂൺ
14)മല്ലിപൊടി -1 സ്പൂൺ
15)ബിരിയാണി മസാല -1 സ്പൂൺ
16)ഉപ്പ് -1 1/2 സ്പൂൺ
17)മല്ലിയില, പുതീന ഇല – 1 കൈ പിടി
18)തൈര് -3 സ്പൂൺ
19)നാരങ്ങ നീര് -1 സ്പൂൺ
20)ചെറിയുള്ളി -10 എണ്ണം
തയ്യാറാക്കുന്ന വിധം

• 2 കപ്പ്‌ ജീരക സമ്പ ബിരിയാണി അരി 20 മിനിറ്റ് നേരത്തേക്ക് കഴുകി വെള്ളത്തിൽ ഇട്ട് വെക്കുക
• ഒരു കുക്കറിൽ 250ഗ്രാം മട്ടൺ, 1/2 സ്പൂൺ മുളക് പൊടി, 1/2സ്പൂൺ മല്ലിപൊടി, 1/2സ്പൂൺ ബിരിയാണി മസാല, 1/4 സ്പൂൺ ഉപ്പ്, തൈര് -2സ്പൂൺ ചേർത്ത് 3 വിസിൽ വരുന്ന വരെ വേവിക്കുക
• ബിരിയാണി ചട്ടി ചൂടാക്കി അതിൽ നെയ്യും എണ്ണയും ചേർക്കുക, അതിലോട്ടു പട്ട, ഗ്രാമ്പു, ഏലക്കായ, ബിരിയാണി ഇല, ചെറിയ ഉള്ളി ചതച്ചത് യും ചേർത്ത് വഴറ്റുക,
• ഇതിലൊട്ട് സവാള നീളത്തിൽ അരിഞ്ഞതും, ശകലം ഉപ്പും ചേർത്ത് 2 മിനിറ്റ് നേരത്തേക്ക് വഴറ്റുക
• തക്കാളി -2 എണ്ണം അരിഞ്ഞതും, മല്ലി ഇല, പുതീന ഇല, ചേർത്ത് വീണ്ടും 2 മിനിറ്റ് നേരത്തേക്ക് വഴറ്റുക
• തൈര്, നാരങ്ങ നീര്, രണ്ട് തക്കാളി അരച്ച് ചാറും ചേർത്ത് കൊടുക്കുക
• മുളക് പൊടി, മഞ്ഞൾ പൊടി, മല്ലി പൊടി, ഉപ്പ്, ബിരിയാണി മസാല ചേർത്ത് കൊടുക്കുക
• 2 കപ്പ്‌ അരിക്ക് 3 1/2 കപ്പ്‌ വെള്ളം ചേർത്ത് കൊടുക്കുക (1 :1 3/4)
• വെള്ളം തിളച്ചു വരുമ്പോൾ അതിലോട്ടു വേവിച്ച മട്ടൺ ചേർത്ത് കൊടുക്കുക, അരിയും ഇട്ട് കൊടുത്ത് 5 മിനിറ്റ് നേരത്തേക്ക് കൂടിയ തീയിൽ വേവിക്കുക
• 5 മിനിറ്റ് നേരത്തേക്ക് ദം ചെയ്യുക
• 10 മിനിറ്റ് കഴിഞ്ഞ് MUTTON BIRIYANI വിളമ്പി കൊടുക്കാം

Sanjuna M B