മുളക ചതച്ച് ഉലർത്തിയ കോഴി
By: Shamla Affsar
പെട്ടെന്നുണ്ടാകാൻ പറ്റിയ വിഭവം :- കുറച്ച് എരിവ് ഉണ്ടാകും
ചിക്കൻ ചെറിയ കഷണങ്ങൾ ആക്കിയത് – 1 കി
ചെറിയ ഉള്ളി – കാൽ കി
ചതച്ചമുളക് – 50 g
ഇഞ്ചി – 1 കഷ്ണം വലുത്
വെളുത്തുള്ളി – 1 കുടംവലുത്
പച്ചമുളക് – 5
തക്കാളി – 1
ഗരം മസാല-1 t
പെരംജീരകം – 1 t
മുളക് പൊടി – അര ടീ
മഞ്ഞൾ – അര ടീ
കറിവേപ്പില
ഉപ്പ് :
വെളിച്ചെണ്ണ
മുളക്, ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എല്ലാം കൂടി നന്നായി ചതച്ച് എടുക്കുക. ഒരു ചീനച്ചട്ടിയിൻ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് ഉപ്പും, ചതച്ചതുംഇട്ട് വഴറ്റി, അതിൽ തക്കാളി, മുളക് പൊടി ,മഞ്ഞൾ ഇട്ട് വഴറ്റി അതിൽ ചിക്കൻ ചേർത്തിളക്കി തീ കുറച്ച് അടച്ച് വെച്ച് വേവിക്കുക .ഇടയക്ക് ഇളക്കി കൊടുക്കണം (വേവാൻ ചിക്കനിലുള്ള വെള്ളം മതിയാകും. സിമ്മിലിട്ട് വേവിക്കണം ) വെന്തു കഴിഞ്ഞാൽ ഗരം മസാലാ പെരുംജീരകപ്പൊടി, കറിവേപ്പിലയിട്ട് ഇളക്കി മൂടിവെച്ച് 2 മിനിറ്റ് കഴിഞ്ഞ് വിളമ്പുക