എന്നും ചാള വറുത്തതും കറി വച്ചതും കൂട്ടി മടുത്തോ? മത്തി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ. പ്ലേറ്റ് കാലിയാകുന്ന വഴി അറിയില്ല
മത്തി തപ്പ് കാച്ചിയത്
ചേരുവകൾ:
1. മത്തി/ചാള – 1/2 കിലോ
2. ഉപ്പ് – ആവശ്യത്തിന്
3. മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
4. ഇഞ്ചി – ഒരു ചെറിയ കഷണം
5. വെളുത്തുള്ളി – 2 ടേബിൾസ്പൂൺ
6. പച്ചമുളക് – 2 എണ്ണം
7. വാളൻപുളി – ഒരു നെല്ലിക്ക വലുപ്പത്തിൽ
8. കുരുമുളക് ചതച്ചത് – 1 1/4 ടീസ്പൂൺ
9. കറിവേപ്പില
10. വിനാഗിരി – 1/2 ടീസ്പൂൺ
11. വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
പാചകം ചെയ്യുന്ന രീതി:
1. വാളൻ പുളി കുറച്ച് വെള്ളം ചേർത്ത് കുതിർക്കാൻ വയ്ക്കണം
2. ശേഷം അത് പിഴിഞ്ഞ് ജ്യൂസ് എടുത്ത് വയ്ക്കുക
3. കഴുകി വൃത്തിയാക്കിയ ചാളയിലേക്ക് എല്ലാ ചേരുവകളും ചേർത്ത് കൊടുക്കുക
(വാളൻ പുളി ജ്യൂസ് എടുക്കുമ്പോൾ വെള്ളത്തിന്റെ അളവ് കൂടാതെ പ്രത്യേകം ശ്രദ്ധിക്കുക)
4. കൈ കൊണ്ട് നന്നായി മിക്സ് ചെയ്യുക
5. 1/2 മണിക്കൂർ റെസ്റ്റ് ചെയ്യാൻ വയ്ക്കുക
6. ഒരു ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് മാരിനേറ്റ് ചെയ്ത മീൻ നിരത്തി വച്ച് കൊടുക്കുക
7. അതിന്റെ മുകളിൽ 4 തണ്ട് കറിവേപ്പില വച്ച് കൊടുക്കുക
8. മൂടി വച്ച് ചെറുതീയിൽ 10 മിനിറ്റ് വേവിച്ചെടുക്കുക