മത്തി പൊരിച്ചത് (Mathi Porichathu) – ഈ മസാല കൂട്ട് ചേർത്ത് മത്തി പൊരിച്ചാൽ സംഗതി വേറെ ലെവലാ.

മത്തി പൊരിച്ചത് എന്ന് കേൾക്കുമ്പോൾ തന്നെ വായിൽ കപ്പലോടും
ഈ മസാല കൂട്ട് ചേർത്ത് മത്തി പൊരിച്ചാൽ സംഗതി വേറെ ലെവലാ….

ചേരുവകൾ
മത്തി/ചാള അര കിലോ
ചെറിയ ഉള്ളി 10-15എണ്ണം
ഇഞ്ചി ചെറിയ കഷ്ണം
വെളുത്തുള്ളി 4 എണ്ണം
കറിവേപ്പില കുറച്ച്
ചെറിയ ജീരകം കാൽ ടീസ്പൂൺ
വലിയ ജീരകം അര ടീസ്പൂൺ
കാശ്മീരി മുളകുപൊടി 3 ടേബിൾ ടിസ്പൂൺ
മല്ലി പൊടി അര ടീസ്പൂൺ
മഞ്ഞൾ പൊടി അര ടീസ്പൂൺ
കുരുമുളക് പൊടി കാൽ ടീസ്പൂൺ
ചെറുനാരങ്ങ 1 എണ്ണം
ഉപ്പ് ആവശ്യത്തിന്
തയ്യാറാകുന്ന വിധം
ഇവ എല്ലാം മിക്സിടെ ജാറിൽ അരച്ചെടുകാം
അതിനു ശേഷം മീനിൽ മസാല തേച്ചു 10 മിനിറ്റ്  വെക്കാം, ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടായതിനു ശേഷം കുറച്ച് കറി വേപ്പില ഇട്ടുകൊടുത്കൊണ്ട്   മീൻ പൊരിച്ചെടുക്കാം.
ഇപ്പോൾ നല്ല ടേസ്റ്റി Mathi Porichathu റെഡി ആയിട്ടുണ്ട്
ബാക്കി വന്ന മസാല ആ എണ്ണയിൽ വേവിച്ചെടുക്കം അത്  വേറെ ഒരു പ്ലേറ്റിലോട്ട് മാറ്റി ചോറിന്റെ കൂടെ കഴിക്കാം…

Shamna Nedhar